×

“മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് വന്‍ സ്ഥാനമാനങ്ങള്‍ ” – നിരവധി പേര്‍ ഇന്ന് ബി.ജെ.പി ല്‍ ദുഃഖിതരാണ്. – രൂക്ഷമായി പ്രതികരിച്ച് വേലായുധന്‍

കൊച്ചി: ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായുള്ള ഭിന്നത തുറന്നുപറഞ്ഞ് മുന്‍ ഉപാധ്യക്ഷന്‍ പി.എം വേലായുധന്‍ വീണ്ടും രംഗത്ത് വന്നു. സുരേന്ദ്രനില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ ആ പ്രതീക്ഷയെല്ലാം തകര്‍ത്തുകൊണ്ട് തന്ന വാക്ക് പാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്തതെന്നും വേലായുധന്‍ പറഞ്ഞു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല പ്രസ്ഥാനങ്ങളിലും പോയി എല്ലാ ആനുകൂല്യവും കൈപ്പറ്റി അതെല്ലാം വലിച്ചെറിഞ്ഞ് ബി.ജെ.പിയിലേക്ക് വരുന്നവരെ സ്വീകരിക്കുമ്ബോള്‍ പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരും ഒഴുക്കിയവരെ ചവിട്ടിപ്പുറത്താക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

എന്നെപ്പോലുള്ള നിരവധി പേര്‍ ഇന്ന് പാര്‍ട്ടിയില്‍ ദുഃഖിതരാണ്. ഇതെല്ലാം പറയേണ്ടയാള്‍ സംസ്ഥാന അധ്യക്ഷനാണ്. ആ അധ്യക്ഷന്‍ അതിന് തയ്യാറാകാതെ വന്നാല്‍ എന്ത് ചെയ്യും. വേറെ വഴിയില്ല. നേതൃത്വം ഇടപെട്ട് തെറ്റ് തിരുത്തുമെന്നും പരാതികള്‍ കേട്ട് തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും വേലായുധന്‍ പറഞ്ഞു.

പാര്‍ട്ടികകത്തെ ചില വ്യക്തികളിലാണ് പേരായ്മ. പാര്‍ട്ടിയുടെ ആശയവും ആദര്‍ശവും കാറ്റില്‍പ്പറത്തിക്കൊണ്ട് ആ വ്യക്തികള്‍ക്ക് തോന്നുന്ന രീതിയില്‍ മുന്നോട്ട് പോകുന്നത് അപകടമാണെന്നും വേലായുധന്‍ പറഞ്ഞു. എന്താണ് സുരേന്ദ്രന് സംഭവിച്ചതെന്ന് അറിയില്ല. അഹങ്കാരവും അഹന്തയും താഴെവയ്ക്കണം. ബി.ജെ.പി ആരുടെയും തറവാട് സ്വത്തല്ലെന്നും പറഞ്ഞു. പാര്‍ട്ടി വിടുമോ എന്ന് ചോദ്യത്തിന് ഇപ്പാള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാര്‍ട്ടിക്കുള്ളില്‍ ഒതുക്കപ്പെട്ടതിനെ തുടര്‍ന്ന് ശോഭാ സുരേന്ദ്രനും കഴിഞ്ഞ ദിവസം അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരുന്നു. പാര്‍ട്ടി ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തരം താഴ്ത്തുന്നതിന് തുല്യമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രന്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top