×

ബിഡിജെഎസിന്റെ ഔദ്യോഗിക നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ; സുഭാഷ് വാസുവിന്റെ അവകാശവാദം തള്ളി

തിരുവനന്തപരും: ബിഡിജെഎസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. തുഷാറിന്റെ ഔദ്യോഗിക ഭാരവാഹിപട്ടികയ്ക്ക് അംഗീകാരം നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുഭാഷ് വാസുവിന്റെ അവകാശവാദം തള്ളി. നേരത്തേ തുഷാറിന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസാണ് എന്‍ഡിഎയുടെ ഘടകകക്ഷിയെന്ന് ബിജെപി നേതാക്കളും പറഞ്ഞിരുന്നു.

പാര്‍ട്ടി കത്തു നല്‍കിയാല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സുഭാഷ് വാസുവിനെ മാറ്റുന്ന കാര്യം പോലും പരിഗണിക്കേണ്ടി വരുമെന്നും സുഭാഷ് വാസുവിനും ടി.പി. സെന്‍കുമാറിനും എന്‍ഡിഎയുമായി ബന്ധമില്ലെന്നും പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കം നടത്തിയതിന്റെ പേരില്‍ ഈ വര്‍ഷം ആദ്യം സുഭാഷ് വാസുവിനെ ബിഡിജെഎസ് പുറത്താക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top