×

കോവിഡ് – 2 ലക്ഷം പേരുടെ കർമസേനയുമായി ഡോ. ബോബി ചെമ്മണൂർ

കോവിഡ് 19 വൈറസ് സമൂഹത്തെ നിശ്ചലമാക്കുമ്പോൾ, സഹായഹസ്തവുമായി ഡോ ബോബി ചെമ്മണൂരിന്റ്റെ കർമസേന. ഫിജികാർട് ഇ-കൊമേഴ്‌സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയിലെ 345000 അഫിലിയേറ്റ്സും, ബോബി മൈക്രോ ഫിനാൻസിലൂടെ ബിസിനസ് നടത്തുന്ന 70000 സ്ത്രീകളും, ബോബി ചെമ്മണൂർ ജ്വല്ലേഴ്‌സ്, ചെമ്മണൂർ ക്രെഡിറ്റ്സ് & ഇൻവെസ്റ്റ്മെൻറ് ലിമിറ്റഡ്, ബോബി ടൂർസ് & ട്രാവെൽസ്, ബോബി ഓക്സിജൻ റിസോർട്സ്, ബോബി ബസാർ, ബോബി നിധി ലിമിറ്റഡ് എന്നിവയിലെ ജീവനക്കാരും, ബോബി ഫാൻസ്‌ ചാരിറ്റബിൾ ഫൗണ്ടേഷനിലെ അംഗങ്ങളും അടങ്ങുന്ന 5 ലക്ഷം പേരിൽനിന്ന് ഇരുപതിനും നാല്പത്തി അഞ്ചിനും മദ്ധ്യേ പ്രായമുള്ള 2 ലക്ഷത്തോളം പേരാണ് സന്നദ്ധപ്രവർത്തകരായി സ്വമനസ്സാലെ മുന്നോട്ട് വന്നിട്ടുള്ളത്.

 

കഴിഞ്ഞ പ്രളയ കാലത്ത് ഇവരിൽ ബഹുഭൂരിപക്ഷവും രക്ഷാപ്രവർത്തനത്തിനും, അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനുമായി മുന്നിട്ടിറങ്ങിയിരുന്നു.

 

കൊറോണ കാലത്തു ആവശ്യം വരുന്ന ഏത് സന്നദ്ധ പ്രവർത്തങ്ങൾക്കും സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഈ കർമസേനയെ നയിക്കുന്ന ഡോ. ബോബി ചെമ്മണൂർ പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top