×

ബാദുഷ സുഹൃത്തായ യുവതിയുടെ വീട്ടിലെത്തി; പതിനഞ്ചംഗസംഘം വീട്ടില്‍ നിന്നും പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു; മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടായിസം

മലപ്പുറം: മലപ്പുറത്ത് പെരുമ്ബടപ്പില്‍ സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ യുവാവിന് നേരെ സദാചാരഗുണ്ടാ ആക്രമണം. പെരുമ്ബടപ്പ് സ്വദേശി ബാദുഷയ്ക്കാണ് ക്രൂരമര്‍ദ്ദനം ഏറ്റത്. സംഭവത്തില്‍ പെരുമ്ബടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. ബാദുഷ യുവതിയുടെ വീട്ടിലെത്തിയ വിവരം മനസിലാക്കിയ ഒരു സംഘം ആളുകള്‍ വീട് വളഞ്ഞ് ഇയാളെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ ബാദുഷയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. സദാചാരപൊലീസ് ചമഞ്ഞ് എത്തിയ സംഘം തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ബാദുഷ പൊലീസിനോട് പറഞ്ഞു. കണ്ടാല്‍ അറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തന്റെ സുഹൃത്തിന്റെ വീട്ടിലാണ് എത്തിയതെന്നും അവരുടെ അറിവോടെയാണ് വീട്ടിലെത്തിയതെന്ന് ബാദുഷ പറഞ്ഞിട്ടും സംഘം കേള്‍ക്കാന്‍ തയ്യാറായില്ല. അതിന് പിന്നാലെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് ബാദുഷ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പൊന്നാനി ആശുപത്രിയില്‍ ചികിത്സയിലായ ബാദുഷ ഇന്നാണ് ആശുപത്രി വിട്ടത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top