×

അജേഷിനെ വാക്കത്തി ചൂടാക്കി ജനനേന്ദ്രിയത്തില്‍ പൊള്ളിച്ചു; കൊലപാതകം അഞ്ച് പേരെ അറസ്റ്റ് ചെയ്തു

മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന അജേഷിന് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനം. അജേഷിന്റെ വീട്ടുപരിസരത്തുനിന്ന് കമ്ബുകള്‍ വെട്ടിയാണ് പ്രതികള്‍ മര്‍ദിച്ചത്. കമ്ബുകള്‍ ഒടിയുമ്ബോള്‍ പുതിയ കമ്ബുവെട്ടി മര്‍ദനം തുടര്‍ന്നു. പിന്നീട് വീടിന്റെ അടുക്കളയില്‍ കെട്ടിത്തൂക്കി. നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി. മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനെത്തുടര്‍ന്ന് അജേഷിനെ ഉപേക്ഷിച്ച്‌ സംഘം കടന്നു. ഭയന്നുപോയ അജേഷ് സമീപത്തെ വാഴത്തോപ്പില്‍ ഒളിച്ചിരുന്നു. തെരുവുനായ്ക്കള്‍ ഇയാളെ ആക്രമിക്കാനെത്തിയതോടെയാണു നാട്ടുകാര്‍ വിവരം അറിയുന്നത്.    രണ്ടു വര്‍ഷം മുന്‍പുവരെ സാധാരണ ജീവിതം നയിച്ചിരുന്ന അജേഷിന്റെ സ്വഭാവത്തില്‍ പെട്ടെന്നാണു മാറ്റം ഉണ്ടായത്. നല്ലൊരു വാര്‍ക്കപ്പണിക്കാരനായിരുന്ന അജേഷിനെ ലഹരിയോടുള്ള ആസക്തിയാണ് അടിമുടി മാറ്റിയത്. ചിലപ്പോഴൊക്കെ മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. പണിക്കു പോകാതായതോടെ കമ്മലണിഞ്ഞു വേഷത്തിലും മാറ്റംവരുത്തിയതായി നാട്ടുകാര്‍ പറയുന്നു.

 

സംഭവത്തില്‍ മലപ്പുറം സ്വദേശി സജിമോന്‍ (35), ജിനേഷ് വര്‍ഗീസ് (28),ഷഹാബുദ്ദീന്‍ (43),അരുണ്‍ (29),സജന്‍ (33), റോബിന്‍സണ്‍ (39) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആ തെരുവുനായകള്‍ കാണിച്ച കരുണ പോലും ഒരു സഹജീവിയോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട ഒരു സംഘമാളുകള്‍ കാണിച്ചില്ല എന്നത് ഞെട്ടിക്കുന്ന സംഭവമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top