×

അടിവസ്ത്രങ്ങളീടീപ്പിച്ച്‌ ബൊമ്മകളെ പ്രദര്‍ശിപ്പിക്കേണ്ട – സ്ത്രീത്വത്തിന് അപമാനമാണ്. ശീതള്‍ ശിവസേന

മുംബൈ: മുംബൈ നഗരത്തില്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ച അടിവസ്ത്ര ബൊമ്മകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച്‌ ശിവസേന രംഗത്ത്. ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍(ബിഎംസി)നോടാണ് ശിവസേന ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമ വിരുദ്ധമായ അടിവസ്ത്ര ബൊമ്മകള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരേ അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയെടുക്കണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബിഎംസി ലോ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശീതള്‍ മാത്രെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

‘കഴിഞ്ഞ ആറ് വര്‍ഷമായി ഈ നിര്‍ദേശം കമ്മറ്റിക്ക് മുമ്ബാകെ വരുന്നു. മാന്യമായ രീതിയില്‍ ഈ ബൊമ്മകല്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. അതല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്,’ മാത്രെ പറഞ്ഞു.

‘മരക്കൊമ്ബുകളില്‍ അടിവസ്ത്രമിട്ട് ബൊമ്മകള്‍ തൂങ്ങിക്കിടക്കുന്നത് സ്ത്രീത്വത്തിന് തന്നെ അപമാനമാണ്. ഇത്തരത്തില്‍ അടിവസ്ത്രങ്ങളീടീപ്പിച്ച്‌ ബൊമ്മകളെ പ്രദര്‍ശിപ്പിക്കേണ്ട കാര്യമേയില്ല, കാരണം സ്ത്രീകള്‍ക്കറിയാം ഇതെവിടെ കിട്ടുമെന്ന്’,ശീതള്‍ മാത്രെ വ്യക്തമാക്കി .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top