×

ജയിലില്‍ വച്ച് മരിച്ച കുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവും, ജോലിയും ബിഡിജെഎസ് ഏറ്റെടുത്തു

ഇടുക്കി:  ജയിലില്‍ വച്ച് മരിച്ച കുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവും, ജോലിയും ബിഡിജെഎസ് ഏറ്റെടുത്തു

പീരുമേട സബ് ജയിലിൽ മരിച്ചറിമാൻഡ് പ്രതി രാജ് കുമാറിന്റെ വീട് BDJS ഇടുക്കി ജില്ലാ പ്രസിഡന്റ് ജയേഷ് വി യുടെ നേതൃത്വത്തിൽ BDJS നേതാക്കൾ സന്ദർശിച്ചു .വാഗമൺ കോലാഹലമേട്ടിലെ സ്വകാര്യ തോട്ടത്തിലെ ലയത്തിലെത്തി മാതാവ് കസ്തൂരിയേയും ഭാര്യ വിജയയും ,മൂന്നു കുട്ടികളുമായും BDJS നേതാക്കൾ സംസാരിച്ചു .രാജ് കുമാറിന്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സർക്കാർ തയാറാവണമെന്ന് BDJS സംസ്ഥാന ജനറൽ സെക്രട്ടറി TVBabu ആവശ്യപെട്ടു.

: രണ്ടാണിന്റെയും ഒരു പെണ്‍കുട്ടിയുടേയും വിദ്യാഭ്യാസ ചെലവും ജോലി നല്‍കുന്ന കാര്യവും ബിഡിജെഎസ് ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് വി ജയേഷ് പറഞ്ഞു.

ഒരു വിഭാഗം ആളുകൾ ഇതുപോലെ ലയത്തിൽ കിടന്നു കഷ്ടപ്പെടുകയാണ് ഇവരുടെ വിഷമം കാണാൻ അരും തയ്യാറാവുന്നില്ലാ എന്നും അദ്ദേഹം പറഞ്ഞു .BDJS നേതാക്കളുടെ മുൻപിൽ രാജ്കുമാറിന്റെ കുടുംബം തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിച്ചു .

രാജ് കുമാറിന്റെ മുത്തപെൺകുട്ടിയുടെ തുടർന്നുള്ള പഠനച്ചെലവും ജോലിയും BDJS ഇടുക്കി ജില്ലാ കമ്മറ്റി ഏറ്റെടുത്തു ..രാജ് കുമാറിന്റെ 3 കുട്ടികളേയും സൗജന്യമായി പഠിപ്പിച്ച് ജോലി മേടിച്ചു കൊടുക്കാൻ തയ്യാറാണന്ന് ജില്ലാ വൈസ് പ്രസിഡൻറ് ഡോ കെ സോമൻ കുടുംബത്തെ അറിയിച്ചു

.BDJS സംസ്ഥാന സെക്രട്ടറി Kp ഗോപി ,വൈസ് പ്രസിഡന്റ് മാരായ അജയൻ കെ തങ്കപ്പൻ ,ജനറൽ സെക്രട്ടറിമാരായ വിനോദ് തൊടുപുഴ ,രാജേന്ദ്രലാൽ ദത്ത് ,പ്രബാഷ് വാഗമൺ ,BDJS എറണാകുളും ജില്ലാ പ്രസിഡന്റ് എ ബി ജയപ്രകാശ് തുടങ്ങിയ നേതാക്കൻമാർ രാജ് കുമാറിന്റെ കുടുംബവുമായി ദു:ഖം പങ്കുവച്ചു .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top