×

1500 ലക്ഷം രൂപയുടെ തിരിമറി; സ്റ്റേറ്റ് ബാങ്കിന്റെ പരാതിയില്‍ ഹീര ബാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.

കൊച്ചി : കേരളത്തിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഹീര കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെതിരെ കൊച്ചി സിബിഐ യൂണിറ്റ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഹീര ബാബു എന്നറിയപ്പെടുന്ന അബ്ദുള്‍ റഷീദും മക്കളും ഉള്‍പ്പെടെ ആറു പേര്‍ പ്രതികളാണ്. തിരുവനന്തപുരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വ്യാജരേഖകള്‍ നല്‍കി കോടികള്‍ തട്ടിയെടുത്തു എന്നതിന്റെ പേരിലാണ് കേസ്. കൊച്ചി കേന്ദ്രമായ സിബിഐ ആന്റി കറപ്ഷന്‍ യൂണിറ്റാണ് കേസെടുത്തത്.

തിരുവനന്തപുരത്തെ എസ്ബിഐയുടെ റീജിയണല്‍ മാനേജരാണ് പരാതിക്കാരന്‍. ബാങ്കിന്റെ പരാതിയെ തുടര്‍ന്നുള്ള പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി കഴിഞ്ഞു. തിരുവനന്തപുരത്ത് ആക്കുളം കേന്ദ്രീകരിച്ചുള്ള ‘ഹീരലേക്ക് ഫ്രണ്ട്’ എന്ന ഫ്‌ളാറ്റിന്റെ പേരിലാണ് 15 കോടിയോളം രൂപം തട്ടിയെടുത്തത്. എന്നാല്‍ പ്രോജക്റ്റ് പൂര്‍ത്തിയാക്കിയില്ല എന്നുമാത്രമല്ല, ഇതിനായി കൊളാട്രല്‍ സെക്യൂരിറ്റിയായി നല്‍കിയിരുന്ന കൊല്ലം ചിന്നകടവിലുള്ള ‘ഹീര പ്ലാസാ’യിലുള്ള 26 ഷോപ്പുകള്‍ ബാങ്ക് അറിയാതെ മറിച്ചു വിറ്റു. തിരിച്ചടവില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകള്‍ പുറത്തുവന്നത്.

ആക്കുളം ലേക്ക് ഫ്രണ്ട് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി വെറും പ്രോജക്റ്റിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഇത് കൂടാതെ കോടികള്‍ നല്‍കിയത്. 72-ഓളം അപ്പാര്‍ട്ട്‌മെന്റ് പൂര്‍ത്തിയാക്കിയെങ്കിലും ബാങ്കിന്റെ പണം നല്‍കാതെ ഫ്‌ളാറ്റുകള്‍ മറിച്ചു വില്‍ക്കരുതെന്ന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനിടെ തന്നെ ഹീര ബാബുവും സംഘവും ഉപഭോക്താക്കള്‍ക്ക് ഈ വിവരം മറിച്ചുവച്ചു കൊണ്ട് കൃത്രിമമായ രേഖകള്‍ നിര്‍മ്മിച്ച് ഫ്‌ളാറ്റുകള്‍ വില്ക്കുകയായിരുന്നു.

ചതിക്കപ്പെട്ട ഉപഭോക്താക്കള്‍ തങ്ങളുടെ അവകാശ വാദവുമായി ബാങ്കിനെ സമീപിച്ചപ്പോഴാണ് വ്യാജ രേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള കോടികളുടെ തട്ടിപ്പ് പുറത്തു വന്നത്. അതിനിടെ സിബിഐ സംഘം ഇന്ന് രാവിലെ ഹീര ബാബുവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top