×

മുസ്ലീം ലീഗിന് ആ പാര്‍ട്ടിയുടെ പേര് പറയാമോ ? ആഞ്ഞടിച്ച് മുന്‍ ഡിജിപി – കര്‍മ്മ സമിതി ബോര്‍ഡ് നശിപ്പിച്ചാല്‍ ഹൈക്കോടതിയില്‍ പോവുമെന്നും സെന്‍

ബരിമല വിഷയത്തെ മുന്‍നിര്‍ത്തി അയ്യപ്പ കര്‍മ്മ സമിതി ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിന് ശ്രമം നടത്തുന്നുവെന്ന പരാതിയില്‍ ന്യായീകരണവുമായി ദേശീയ വൈസ് പ്രസിഡന്റ് ടി പി സെന്‍കുമാര്‍ രംഗത്തെത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കര്‍മ്മ സമിതി നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് സെന്‍കുമാര്‍ നിലപാട് വ്യക്തമാക്കിയത്.

അയ്യപ്പ കര്‍മ്മ സമിതിക്ക് ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കാനാകില്ലെങ്കില്‍ മുസ്ലീം ലീഗിന് ആ പാര്‍ട്ടിയുടെ പേരില്‍ മത്സരിക്കാനും കഴിയില്ലെന്ന് ടി.പി സെന്‍കുമാര്‍ പറഞ്ഞു.  കര്‍മ്മ സമിതി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

”കോണ്‍ഗ്രസ് ശബരിമല വിഷയത്തില്‍ കര്‍മ്മ സമിതിയെ സഹായിച്ചിട്ടില്ല.. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ കൂടെ നിന്നവര്‍ക്കാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. ശബരിമല വിഷയം വോട്ട് തേടരുതെന്നത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഗ്രഹമാണ്. ശബരിമലയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങള്‍ വോട്ടര്‍മാരോട് പറയും. ശുഹൈബിന്റെയും കൃപേഷിന്റെയും കൊലപാതകം ചര്‍ച്ച ചെയ്യുന്നത് പോലെയാണ് ശബരിമല വിഷയവും. മതവും വിശ്വാസവും ഉപയോഗിച്ച്‌ വോട്ട് ചോദിക്കാന്‍ പറ്റില്ലെങ്കില്‍ മുസ്ലിം ലീഗിന് ആ പേരില്‍ മത്സരിക്കാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകാനും പാടില്ല . ഗുരുവായൂരപ്പനും നബിക്കും അല്ലാഹുവിനും ക്രിസ്തുവിനും വേണ്ടി ചോദിക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം, പക്ഷേ ശബരിമല ഇഷ്യൂ അവിടെ നില്‍ക്കുന്നുണ്ട് ആ ഇഷ്യുവിനെ മുന്‍നിര്‍ത്തിയാണ് സംസാരിക്കുന്നത്. ഒരു ദൈവത്തിന്റെ പേരില്‍ ആര്‍ക്കും വോട്ട് പിടിക്കാനോ വോട്ട് ചെയ്യാനുമാകില്ല, അതേ സമയം ഗവണ്‍മെന്റ് ശബരിമലയില്‍ ചെയ്ത കാര്യങ്ങള്‍ തെറ്റായിരുന്നുവെന്നും എന്തൊക്കെയായിരുന്നു തെറ്റെന്നും എന്തുകൊണ്ട് അത് അവസാനിപ്പിക്കണമെന്നും കൃത്യമായി പറയും. പ്രശ്‌നം വരുമ്ബോള്‍ നോക്കാം. ഒരു സൈഡില്‍ നിന്ന് വരുമ്ബോള്‍ മാത്രമെന്താണ് ബുദ്ധിമുട്ടുണ്ടാകുന്നത്”. – സെന്‍കുമാര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top