×

സ്വകാര്യ ബസുകളില്‍ പാട്ട് വച്ച്‌ പായേണ്ട, പിടി വീഴും; പ്രത്യേക സ്‌ക്വാഡിനെ നിയമിച്ചു

കൊച്ചി: ജില്ലയിലെ സ്വകാര്യ ബസുകളില്‍ പാട്ട് വച്ച്‌ സര്‍വീസ് നടത്തരുതെന്ന്‌
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ഓഡിയോ, വിഡിയോ സംവിധാനങ്ങള്‍ ബസിനുള്ളില്‍ ഘടിപ്പിച്ചാല്‍ പിടികൂടി പിഴയീടാക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 ബസുകളിലെ ഓഡിയോ സംവിധാനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് അഴിപ്പിച്ചു. ഇതിനായി പ്രത്യേക സ്‌ക്വാഡിനും രൂപം നല്‍കിയിട്ടുണ്ട്.

റൂട്ട് പെര്‍മിറ്റുള്ള ബസുകളില്‍ ഓഡിയോ – വിഡിയോ സംവിധാനങ്ങള്‍ ഘടിപ്പിക്കരുതെന്നാണ് നിയമം. ഇത് പാലിക്കാതെ അമിത ശബ്ദത്തില്‍ പാട്ടും വച്ച്‌ ബസുകള്‍ പായാന്‍ തുടങ്ങിയതോടെയാണ് കമ്മീഷണര്‍ പരിശോധനയ്ക്കിറങ്ങിയത്. നിലവില്‍ ടൂറിസ്റ്റ് ബസുകള്‍ക്കാണ് പാട്ട് വച്ച്‌ സര്‍വീസ് നടത്താനുള്ള അനുമതിയുള്ളത്.

പാട്ടുവയ്ക്കുന്നതിന് പുറമേ സ്പീഡ് ഗവര്‍ണര്‍, യൂണിഫോം, സീറ്റ് സംവരണം, സ്‌റ്റോപുകളില്‍ നിര്‍ത്താതിരിക്കല്‍ തുടങ്ങിയ കാര്യങ്ങളും പാലിക്കുന്നുണ്ടോയെന്ന് പ്രത്യേക സ്‌ക്വാഡ് പരിശോധിക്കും. നടപടി ക്രമങ്ങള്‍ പാലിക്കാതെ സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയാല്‍ പിടികൂടാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top