×

ചൈല്‍ഡ് ലൈന്റെ ‘ബാ​ഡ് ട​ച്ച്‌ ഗു​ഡ് ട​ച്ച്‌ ‘കൗണ്‍സിലിം​ഗ് തെറ്റിദ്ധരിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനികള്‍

ത​ല​ശേ​രി: ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന 29 വി​ദ്യാ​ര്‍​ഥി​നി​ക​ളെ “ബാ​ഡ് ട​ച്ച്‌ ‘ ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യി റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന യു​പി സ്കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ജാ​മ്യ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തു. ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​റ്റാ​യ നി​ല​യി​ല്‍ ക്ലാ​സെ​ടു​ത്ത​താ​ണ് നി​ര​പ​രാ​ധി​യാ​യ അ​ധ്യാ​പ​ക​ന്‍ ജ​യി​ലി​ല​ട​ക്ക​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യി​ട്ടു​ള​ള​തെന്ന് ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ളെ സ്പ​ര്‍​ശി​ക്കു​ന്ന​ത് ഇ​ത്ത​ര​ത്തി​ല്‍ ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്താ​ല്‍ അ​ത് സ​മൂ​ഹ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്‌​ടി​ക്കു​മെന്നും ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ല്‍ അ​ധ്യാ​പ​ക​നെ​തി​രെ ചൈ​ല്‍​ഡ് ലൈ​നി​ന് മൊ​ഴി ന​ല്‍​കി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പൊ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി.

ദു​രു​ദ്ദേ​ശ​ത്തോ​ടെ അ​ധ്യാ​പ​ക​ന്‍ ത​ങ്ങ​ളു​ടെ ദേ​ഹ​ത്ത് തൊ​ട്ടി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ള്‍ പ​റ​ഞ്ഞ​ത് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​റ്റി​ദ്ധ​രി​ച്ച​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി കൊ​ണ്ട് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മ​റ്റി​ അം​ഗ​ത്തി​നെ സ​മീ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​നി​ട​യി​ലാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.”​ബാ​ഡ് ട​ച്ച്‌ ഗു​ഡ് ട​ച്ച്‌ ” എ​ന്ന​താ​യി​രു​ന്നു വി​ഷ​യം.​

ക​യ്യു​ള്‍​പ്പെ​ടെ ദേ​ഹ​ത്തി​ന്‍റെ ഏ​തൊ​ക്കെ ഭാ​ഗ​ങ്ങ​ളി​ല്‍ തൊ​ട്ടാ​ല്‍ ബാ​ഡ് ട​ച്ച്‌ ആ​കും എ​ന്ന് കൗ​ണ്‍​സി​ലി​ങ്ങ് ന​ട​ത്തു​ന്ന​വ​ര്‍ വി​ശ​ദീ​ക​രി​ച്ച​പ്പോ​ഴാ​ണ് 29 വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ ബാ​ഡ് ട​ച്ച്‌ സം​ബ​ന്ധി​ച്ച്‌ അ​ധ്യാ​പ​ക​നെ​തി​രെ മൊ​ഴി ന​ല്‍​കി​യ​ത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top