×

സെബ മറിയം കോശി മിഠായിത്തെരുവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്

കൊച്ചി: വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി മലയാളത്തിലേക്ക് എത്തുന്നു. രതീഷ് രഘുനന്ദന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സെബ മറിയം കോശി ആണ് നായികയാകുന്നത്. മുംബൈ സുഭാഷ് ഖായി സ്‌കൂളില്‍ നിന്നും ഫിലിം മേക്കിങ് പഠിച്ചിറങ്ങിയ സെബ ഇതിനോടകം രണ്ടു തെലുങ്കു ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിക്കഴിഞ്ഞു. രണ്ടു ചിത്രങ്ങളിലും സെബ തന്നെയാണ് നായിക.

 

Related image

മലയാളത്തില്‍ സെബയുടെ ആദ്യ സിനിമയാകും മിഠായിത്തെരുവ്. മിഠായിത്തെരുവില്‍ ശക്തമായ കഥാപാത്രത്തെയാണ് സെബ അവതരിപ്പിക്കുന്നത്. തിരക്കഥയും സംവിധാനവുമാണ് സെബയുടെ മേഖലയെങ്കിലും കഥ കേട്ട് ഇഷ്ട്ടപെട്ടതോടെയാണ് മിഠായിത്തെരുവില്‍ നായികയാകാന്‍ തീരുമാനിച്ചത്. ബഹ്റിനില്‍ ജനിച്ചു വളര്‍ന്ന സെബ മറിയം കോശി ഹൈദരാബാദില്‍ ആണ് സ്ഥിര താമസം.

വന്‍ താരനിരയുമായാണ് മിഠായിത്തെരുവ് അണിയറയില്‍ ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ശ്രീനിവാസന്‍ എന്നിവര്‍ക്ക് പുറമെ ഹരീഷ് കണാരന്‍ ധര്‍മജന്‍ രമേശ് പിഷാരടി സുരഭി അരുണ്‍ പുനലൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. മുന്‍ സ്വഭാവ നടി ഉഷയുടെ തിരിച്ചു വരവ് ചിത്രം കൂടിയാകും മിഠായിത്തെരുവ്. വളരെ പ്രധാനപ്പെട്ട വേഷമാണ് ഉഷക്ക് മിഠായിത്തെരുവില്‍.

ബി ടി അനില്‍കുമാര്‍ തിരക്കഥ എഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹസീബ് ഹനീഫ് അജി മേടയില്‍ നൗഷാദ് ആലത്തൂര്‍ എന്നിവരാണ്. ഛായാഗ്രഹണം സമീര്‍ ഹഖ്. സംഗീതം സുമേഷ് പരമേശ്വര്‍. എഡിറ്റര്‍ നിഷാദ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top