×

‘തടിച്ചി’ വിളികള്‍ക്കെതിരെ പ്രതികരണവുമായി വിദ്യാബാലന്‍

ന്യൂഡല്‍ഹി: തന്റെ ശരീരത്തെക്കുറിച്ച്‌ ആരും കമന്റടിക്കുന്നത് എനിക്കിഷ്ടമല്ലെന്ന ആരോപണവുമായി ബോളിവുഡ് നടി വിദ്യാബാലന്‍. സ്വന്തം ശരീരത്തെ കുറിച്ച്‌ ഒരിക്കലും നാണക്കേട് തോന്നിയിട്ട. അതിന്റെ പേരില്‍ വരുന്ന സംസാരങ്ങളെക്കുറിച്ച്‌ ഭയപ്പെടുന്നില്ലെന്നും വിദ്യാ ബാലന്റെ പ്രതികരണം. പുതിയ ചിത്രമായ ഫെന്നി ഖാന്റെ പ്രചരണവേളയിലാണ് താരം വിമര്‍ശകര്‍ക്കെതിരെ തുറന്നടിച്ചത്.

തടി കൂടുതലുള്ള പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഫെന്നി ഖാന്‍. എവിടെപ്പോയാലും, എല്ലാ ആളുകളും ശരീരത്തെക്കുറിച്ച്‌ ഏറെ ബോധവാന്മാരാണ്. തടിച്ചി വിളി കേള്‍ക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. എന്നാല്‍ എന്റെ ശരീരത്തെക്കുറിച്ച്‌ മറ്റുള്ളവര്‍ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. ആളുകളുടെ തലച്ചോറിനെക്കുറിച്ച്‌ നമ്മള്‍ സംസാരിക്കാറില്ല, കാരണം അത് വിപണി മൂല്യമുള്ള ഒന്നല്ല.

ബോഡി ഷെയ്മിങ്ങ് നിരവധി തവണ സംഭവിച്ചിട്ടുണ്ട്. സ്ത്രീയെന്ന രീതിയില്‍ നിങ്ങള്‍ വിജയിക്കുമ്ബോള്‍ നിങ്ങളെ ഇടിച്ചു താഴ്‌ത്താനുള്ള മാര്‍ഗമാണിത്. അതിനുള്ള അധികാരം ഞാനാര്‍ക്കും നല്‍കിയിട്ടില്ല. വിദ്യാ ബാലന്‍ പറയുന്നു.

പ്രസവശേഷം ശരീരഭാരം കൂടിയപ്പോള്‍ ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും കരീന കപൂറും ശില്‍പ ഷെട്ടിയുമൊക്കെ സമാനമായ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പരിനീതി ചോപ്ര, സോനാക്ഷി സിന്‍ഹ എന്നിവരും സീറോ സൈസ് നായികമാരല്ലാത്തതിന്റെ പേരില്‍ കേട്ട കളിയാക്കലുകള്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ മെലിഞ്ഞ നായികമാരെയും സോഷ്യല്‍ മീഡിയയില്‍ ട്രോളിയിട്ടുണ്ട്. തന്റെ മെലിഞ്ഞ ശരീരത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ടെന്ന് നടി ഇല്യാന ഡിക്രൂസ് മുന്‍പ് പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top