×

സ്വയംഭോഗം ചെയ്തയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു.

ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു. ട്രെയിനിലിരുന്ന പെണ്‍കുട്ടിയുടെ നേരേ റെയില്‍വെ സ്‌റ്റേഷനില്‍ ഇരുന്ന മധ്യവയസ്‌കന്‍ അശ്ലീല ആംഗ്യങ്ങളും പ്രവര്‍ത്തികളും കാണിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫോണിലൂടെ ഇയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി പ്രചരിപ്പിച്ചു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുത്ത് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച ഉച്ചയോടെയായിരുന്ന സംഭവം. തനിച്ചു യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടതോടെ പുറത്തു നിന്നയാള്‍ അശ്ലീലം കാണിക്കാന്‍ തുടങ്ങി. പെണ്‍കുട്ടി ഇത് അവഗണിച്ചെങ്കിലും അയാള്‍ നിര്‍ത്താന്‍ കൂട്ടാക്കാതെ തുടരുകയായിരുന്നു. ‘ഇതോടെ ഇയാള്‍ക്കെതിരെ പ്രതികരിക്കാന്‍ തോന്നി. അയാള്‍ക്കെതിരെ പറയാന്‍ തെളിവു വേണമായിരുന്നു. ഇങ്ങനെയുള്ളവരെക്കുറിച്ച്‌ മറ്റുള്ളവരും അറിഞ്ഞിരിക്കണമെന്ന് തോന്നി. അതിനാലാണ് വീഡിയോ എടുത്തത്’ പെണ്‍കുട്ടി പറഞ്ഞു.

വീഡിയോ എടുത്ത് കുറച്ചായതോടെ അപകടം മണുത്ത ഇയാള്‍ അടുത്ത ട്രെയിനിലേയ്ക്ക് ഓടിപ്പോയിയെന്ന് പെണ്‍കുട്ടി പറഞ്ഞു. എങ്കിലും ഇയാളുടെ മുഖം വ്യക്തമായിട്ടുണ്ട്. ലൈവ് വന്നതോടെ നിരവധിപ്പേര്‍ ഇയാള്‍ക്കെതിരെ രംഗത്ത് വന്നു. റയില്‍വേ പോലീസിനെ മെന്‍ഷന്‍ ചെയ്ത് വീഡിയോ പങ്കുവെച്ചു. ഇതോടെ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top