×

ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെ പീഡനമെന്ന് പറയാമോ ? വൈദികര്‍ക്കെതിരായ പരാതിയില്‍ ദുരൂഹതയെന്ന് വെള്ളാപ്പള്ളി

കൊച്ചി : വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ പീഡനമെന്ന് പറയാന്‍ പറ്റില്ല. സംഭവത്തില്‍ വൈദികരെപ്പോലെ തന്നെ പരാതിക്കാരിയും കുറ്റക്കാരാണ്.

വൈദികരുടെ കാര്യത്തില്‍ അന്തിമ അഭിപ്രായം പറയേണ്ടത് സഭാ മേലധ്യക്ഷന്മാരാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അയല്‍വാസിയും ബന്ധുവുമായ വൈദികന്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബ് പീഡിപ്പിച്ചിരുന്നു. പിന്നീട് ഇക്കാര്യം കുമ്ബസാരത്തില്‍ വെളിപ്പെടുത്തിയത് മുതലെടുത്ത് ആ വൈദികനും, പിന്നീട് മറ്റ് വൈദികരും തന്നെ പീഡിപ്പിച്ചെന്നാണ് വീട്ടമ്മയായ യുവതി ആരോപിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ നാലു വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top