×

പോസ്റ്റില്‍ ഇടിച്ച്‌ നിര്‍ത്താതെ പാഞ്ഞ കാര്‍ വഴിയില്‍ കത്തിയമര്‍ന്നു;

കാഞ്ഞിരപ്പളളി:വൈദ്യൂതി പോസ്റ്റ് ഇടിച്ചുതകര്‍ത്ത ശേഷം നിര്‍ത്താതെ പാഞ്ഞ കാര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി ഉളളിലുണ്ടായിരുന്നവരെ പുറത്തിറക്കി ഒരു മിനിറ്റിനുളളില്‍ കാര്‍ കത്തിയമര്‍ന്നു. കാറിലുണ്ടായിരുന്ന ഈരാറ്റുപേട്ട അരയത്തിനാല്‍ നെല്‍സണ്‍, കപ്പാട് തെങ്ങണാംകുന്നേല്‍ ജോസ് മാത്യൂ, മുക്കൂട്ടുതറ വട്ടപ്പറമ്ബില്‍ എബിന്‍ എന്നിവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാഞ്ഞിരപ്പളളി – ഈരാറ്റുപേട്ട റോഡില്‍ വില്ലണിയിലായിരുന്നു സംഭവം. എരുമേലിയില്‍ നിന്ന് ഈരാട്ടുപേട്ടയിലേക്ക് പോവുകയായിരുന്ന നെല്‍സണിന്റെ കാര്‍ ആനക്കല്ലിന് സമീപത്ത് നിയന്ത്രണം വിട്ട് വൈദ്യൂതി പോസ്റ്റിലിടിച്ചു. പോസ്റ്റും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നെങ്കിലും നിര്‍ത്താതെ പോയി.

പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ മുന്‍ഭാഗം തകര്‍ന്ന കാര്‍ പായുന്നതുകണ്ട് പിന്നാലെ എത്തി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് കാറിനെ മറികടന്ന് പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി. കാറിലുണ്ടായിരുന്നവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ഇറങ്ങി ഉടന്‍ തീ ആളിക്കത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top