×

വൈക്കത്ത് വള്ളംമറിഞ്ഞ് കാണാതായ സജി മൃതദേഹം കണ്ടെത്തി; ഡ്രൈവര്‍ ബിബിന് വേണ്ടി തെരച്ചില്‍

വൈക്കം: കടുത്തുരുത്തിക്ക് സമീപം മുണ്ടാറിലെ വെള്ളപ്പൊക്ക കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തി മടങ്ങവെ വള്ളംമറിഞ്ഞ് അപകടത്തില്‍പ്പെട്ട മാധ്യമസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. നേവിയുടെ നേതൃത്വത്തിലുള്ള തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാതൃഭൂമി ന്യൂസ് പ്രാദേശിക റിപ്പോര്‍ട്ടര്‍ സജി മെഗാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സജിയോടൊപ്പം കാണാതായ ഡ്രൈവര്‍ ബിബിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം അപകടത്തില്‍പ്പെട്ടത്. മുണ്ടാര്‍ പാറമേല്‍ കോളനിക്ക് സമീപം കരിയാറിലെ മനയ്ക്കച്ചിറ ഒമ്ബതാം നമ്ബറിലാണ് വള്ളം മറിഞ്ഞത്.വള്ളത്തിലുണ്ടായിരുന്ന മറ്റു നാലുപേരെ നാട്ടുകാര്‍ രക്ഷപ്പൈടുത്തിയിരുന്നു.

റിപ്പോര്‍ട്ട് തയ്യാറാക്കാനായി ദൃശ്യങ്ങള്‍ പകര്‍ത്തി രണ്ടു കിലോമീറ്റര്‍ അകലെയുള്ള എഴുമാന്തുരുത്ത് കൊല്ലംകരി ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് തിരികെവരുമ്ബോഴാണ് വള്ളം തലകീഴായി മറിഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top