×

തമിഴ് സീരിയല്‍ നടി പ്രീയങ്കയെ ആത്മഹത്യ ചെയ്ത നിലയില്‍

ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി പ്രിയങ്ക (32) ആത്മഹത്യ ചെയ്തു. വളസരവക്കത്തെ വീട്ടില്‍ ഇന്നു രാവിലെയോടെയാണ് നടി പ്രിയങ്കയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

രാവിലെ വീട്ടുജോലിക്കാരിയെത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ പ്രിയങ്കയെ കണ്ടത്. ഉടന്‍തന്നെ സമീപവാസികളെ വിവരം അറിയിക്കുകയും അവര്‍ പൊലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. മൂന്നു വര്‍ഷം മുന്‍പായിരുന്നു അരുണ്‍ബാലയുമായുള്ള പ്രിയങ്കയുടെ വിവാഹം. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇവര്‍ക്ക് കുട്ടികളില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top