×

ഹിന്ദുവിനേയോ സിഖുകാരനെയോ മുഖ്യമന്ത്രിയാക്കാമെങ്കില്‍ പിഡിപിയുമായി സഹകരിക്കാ- സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: ജമ്മു കശ്മിരിനു ഇനി ആവശ്യം ഒരു ഹിന്ദു മുഖ്യമന്ത്രിയെയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. നെഹ്‌റു തുടങ്ങിയ പാരമ്ബര്യമാണ് മുസ്‌ലിം മുഖ്യമന്ത്രിയെന്നത്. ഇത് ഇനി അനുവദിക്കാനാവില്ല.

ഒരു ഹിന്ദുവിനേയോ ഒരു സിഖുകാരനെയോ മുഖ്യമന്ത്രിയാക്കാമെങ്കില്‍ പിഡിപിയുമായി കശ്മിരില്‍ സഹകരിക്കാമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെ കശ്മിരില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചിരുന്നു.

കത്‌വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തെ തുടര്‍ന്ന് ബി.ജെ.പി -പി.ഡി.പി ബന്ധം വഷളായിരുന്നു. കൂടാതെ കശ്മിരിലെ സംഘര്‍ഷങ്ങളും തീവ്രവാദ, വിഘടനവാദ പ്രവര്‍ത്തനങ്ങളിലുണ്ടായ വര്‍ധനവും ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

2014ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിനു പിന്നാലെയാണ് ബി.ജെ.പി- പി.ഡി.പി സഖ്യം ഉടലെടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top