×

കിടപ്പാടത്തിനായി സമരം ചെയ്ത പ്രീത ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു; അറസ്റ്റ് ജപ്തി നടപടി തടസ്സപ്പെടുത്തിയതിന്

സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യാതിരിക്കാനായി ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ [ഡിആര്‍ടി] ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ കൊച്ചിയിലെ വീട്ടമ്മ പ്രീത ഷാജി ഉള്‍പ്പെടെ പന്ത്രണ്ടു പേരെ അറസ്റ്റു ചെയ്തു. ജപ്തി നടപടി തടസ്സപ്പെടുത്തിയതിനാണ് ഇവരെ അറസ്റ്റു ചെയ്ത് നീക്കിയത്.

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാപകല്‍ സമരമായിരുന്നു ആഹ്വാനം ചെയ്തിരുന്നത്. പനമ്പള്ളി നഗറിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനു മുന്നിലായിരുന്നു സമരം ചെയ്യാന്‍ തീരുമാനിച്ചത്. പ്രതിഷേധ സമരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സമരക്കാരെ അറസ്റ്റുചെയ്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top