×

മീശയില്ലാതെ താടിവെക്കുന്ന മുസ്ലീങ്ങള്‍ മൗലികവാദികളെന്ന് യുപിയിലെ ഷിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍;

മീശയില്ലാതെ താടിവെക്കുന്ന മുസ്ലീങ്ങള്‍ മൗലികവാദകളെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. താടി വെക്കുന്നത് സുന്നത്താണ്. പക്ഷെ മീശയില്ലാതെ താടി വെക്കുന്നത് കാഴ്ചയില്‍ ഭയപ്പെടുത്തുന്നതും സുന്നത്തിനെതിരുമാണ്. അത്തരം ആളുകളാണ് ലോകത്താകമാനം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതെന്നും റിസ്‌വി പ്രസ്താവനയില്‍ പറഞ്ഞു. മറ്റുള്ളവരുടെ വ്യക്തി ജീവിതത്തില്‍ ഇടപെട്ട് ഹത്വ പുറപ്പെടുവിക്കുന്ന ചില മുസ്ലീം സംഘടനകളുടെ പ്രവണതയും റിസ്‌വി എതിര്‍ത്തു. രാജ്യത്തെ ഭരണഘടനയ്ക്ക് വിലകല്‍പ്പിക്കാതെ സ്വന്തം നിയമങ്ങള്‍ നിര്‍മിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അത്തരം ഹതവ ഇറക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കി കേസെടുക്കണമെന്നും റിസ്‌വി ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top