×

എസ്ഡിപിഐ സഹകരണം അവസാനിപ്പിച്ചു ; ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നണിക്കൊപ്പമെന്ന് പിസി ജോര്‍ജ്

കോഴിക്കോട് : എസ്ഡിപിഐയുമായുള്ള സഹകരണം അവസാനിപ്പിച്ചെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എസ്ഡിപിഐ തയ്യാറാകണം. നബി തിരുമേനിയുടെ പ്രബോധനങ്ങളില്‍ വിശ്വസിക്കുന്ന ആര്‍ക്കും ചേരാത്ത വര്‍​ഗീയ വികാരം വളര്‍ത്തുന്നതില്‍ അവര്‍ മുമ്ബോട്ട് പോകുന്നു എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് എസ്ഡിപിഐയുടെ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നത്. ഞാന്‍ ഇപ്പോള്‍ അവരോടൊപ്പം പങ്കുചേരാന്‍ ആ​ഗ്രഹിക്കുന്നില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശക്തരായ മുന്നണിയുമായി ധാരണയുണ്ടാക്കും. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കിയാല്‍ സൗന്ദര്യം നഷ്ടമാകുമെന്ന പരിസ്ഥിതി വാദികളുടെ അഭിപ്രായം കളവാണ്. പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ പിണറായി വിജയന്‍ വികസന വിരുദ്ധനായി മുദ്രകുത്തപ്പെടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top