×

‘അവരുടെ മരണം വേദനിപ്പിക്കുന്നു, സമൂഹത്തില്‍ പ്രയാസമുണ്ടാവുമ്ബോള്‍ അത് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍- മുഖ്യമന്ത്രി

ലപ്പുഴയില്‍ കാലവര്‍ഷക്കെടുതിയെക്കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വാര്‍ത്താസംഘത്തിലുണ്ടായിരുന്നവരുടെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താശേഖരണത്തിന് പോയ രണ്ടുപേര്‍ കൃത്യനിര്‍വഹണത്തിനിടെ മരിച്ചത് ഏറെ വേദനിപ്പിച്ചെന്ന് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തില്‍ പ്രയാസമുണ്ടാവുമ്ബോള്‍ അത് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് അവരെ ജീവത്യാഗത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറിച്ചു. മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കല്ലറയ്ക്കടുത്ത് കരിയാറില്‍ മാതൃഭൂമിയുടെ വാര്‍ത്താ സംഘം സഞ്ചരിച്ചിരുന്ന വഞ്ചി മറിഞ്ഞ് പ്രാദേശിക ലേഖകന്‍ സജിയും കാര്‍ ഡ്രൈവര്‍ ബിപിന്‍ ബാബുവുമാണ് മരിച്ചത്.

മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

ദുരന്തമുഖത്ത് വാര്‍ത്താശേഖരണത്തിന് പോയ രണ്ട് പേര്‍ കൃത്യനിര്‍വഹണത്തിനിടെ മരണമടഞ്ഞത് മനസ്സിനെ ഏറെ വേദനിപ്പിക്കുന്നു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിമൂലം അനേകം മരണങ്ങള്‍ സംഭവിച്ചു. ഈ ദു:ഖങ്ങള്‍ക്കിടയിലാണ് കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വാര്‍ത്താസംഘത്തിലെ രണ്ടുപേര്‍ മരണമടഞ്ഞത്. മാതൃഭൂമി ചാനലിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കെ.കെ. സജി, ബിപിന്‍ ബാബു എന്നിവരുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

സമൂഹത്തില്‍ പ്രയാസമുണ്ടാവുമ്ബോള്‍ അത് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് അവരെ ജീവത്യാഗത്തിലേക്ക് നയിച്ചത്. ഇവരുടെ കുടുംബത്തിന് അര്‍ഹമായ എല്ലാം സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top