×

ഭക്ഷ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ പാര്‍വ്വതി ഷോണിന്റെ വീഡിയോ വൈറലാകുന്നു

പാർവതി ഷോണിന്‍റെ വാക്കുകളിലേക്ക്…
ഇങ്ങനെ പോയാൽ ഈ നാട്ടിൽ എന്തു കഴിച്ച് ജീവിക്കും? ഒന്നും കഴിക്കാതെ പട്ടിണി കിടന്ന് ചാകാമെന്നു തീരുമാനിച്ചാൽ അത് ഈ കേരളത്തിൽ നടക്കും. ഈ കേരളത്തിൽ ജീവിക്കുക പ്രയാസമാണ്. കുട്ടികൾക്ക് എന്തു കൊടുക്കും? പച്ചക്കറിയോ പഴമോ തുടങ്ങി പോഷകാഹാരം നിറഞ്ഞ ഒന്നും കുട്ടികൾക്ക് കൊടുക്കാൻ കഴിയില്ല. എല്ലാത്തിലും വിഷം. ഇതൊന്നും പരിശോധിക്കാതെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ വെറുതേ ഇരിക്കുകയാണെന്നും പാർവതി വിഡിയോയിൽ ആരോപിക്കുന്നു.
ഭക്ഷ്യവകുപ്പിലുള്ളവർ ചുമ്മ ശമ്പളം മേടിച്ച് ചുമ്മാ  ഇരിക്കുകയാണ്, ഭക്ഷ്യമന്ത്രിക്ക് എന്തെങ്കിലും നല്ല കാര്യം ചെയ്‌തു കൂടേ.. ഇവരുടെ സപ്പോർട്ട് ഇല്ലാതെ ഇത്രയും വിഷം ഇതിലൊന്നും കലരില്ല. ഭക്ഷ്യവകുപ്പിലിരിക്കുന്നവരൊക്കെ കുറേയൊക്കെ കൈക്കൂലിയൊക്കെ മേടിച്ച് കണ്ണടച്ച് ഇരിക്കുവാണ്. അവർ അവരുടെ മക്കൾക്ക് ഇതൊന്നും വാങ്ങിക്കൊടുക്കില്ലായിരിക്കും. നമ്മൾ  നമ്മുടെ മക്കൾക്ക് നല്ല ഭക്ഷണം കൊടുക്കണമെങ്കിൽ ചക്കയോ മാങ്ങയോ കപ്പോയെ ഒക്കെ വീട്ടിൽ കൃഷി ചെയ്യണം.
അമ്മമാർ ഭക്ഷണകാര്യത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നാൽ കുട്ടികളെ ആരോഗ്യമുള്ളവരാക്കി വളർത്തിയെടുക്കാൻ സാധിക്കും. മാർക്കറ്റിൽ നിന്നു വാങ്ങുന്ന മത്സ്യം കൂട്ടി മൂന്നുനേരം ചോറു  കുട്ടിക്ക് നൽകുമ്പോൾ ഓർക്കുക, നാം വിഷമാണ് ഉരുളയാക്കി നൽകിക്കൊണ്ടിരിക്കുന്നതെന്ന് ഓരോ അമ്മമാരും വിചാരിക്കണം. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കും ഭക്ഷ്യമന്ത്രിക്കുമെതിരെ കേസ് ഫയൽ ചെയ്യണം.. ഇവരെന്താണ് ഇതിനെതിരേ ചെയ്യുന്നത്. എന്തെങ്കിലും അനീതി കണ്ടാൽ നമ്മൾ കണ്ണടയ്ക്കരുത്. റസ്പോണ്ട് ചെയ്യണം.

അനീതിക്കെതിരേ ശബ്ദമുയർത്തുക എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വിഡിയോ പോസ്റ്റ് ചെയ്തു രണ്ടു ദിവസത്തിനുള്ളിൽ ഒരു മില്യൺ വ്യൂവാണ് ഇതിന് ലഭിച്ചിരിക്കുന്നത്. മുപ്പതിനായിരത്തിലേറെ ഷെയറും ലഭിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top