×

മുസ്‌ലിം സമുദായത്തെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതിയിട്ടില്ലെ- വളര്‍ത്തുമ്ബോള്‍ തിരിഞ്ഞ് കൊത്തുമെന്ന് ആലോചിക്കണമായിരുന്നു – എം.കെ മുനീര്‍

കോഴിക്കോട്: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കാമ്ബസ് ഫ്രണ്ടിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന വേളയില്‍ പോപ്പുലര്‍ ഫ്രണ്ടിലെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ് എം കെ മുനീര്‍ രംഗത്ത്. മുസ്ലിം സമുദായത്തെ ആരും പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതി നല്‍കിയിട്ടില്ലെന്ന് എം കെ മുനീര്‍ പ്രതികരിച്ചു.

മുസ്ലിം ലീഗ് എന്നും പോപ്പുലര്‍ ഫ്രണ്ടിനെതിരെയാണ് നിലകൊണ്ടിട്ടുള്ളത്. സിപിഎമ്മാകട്ടെ എന്നും ലാഘവത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ കണ്ടത്. വളര്‍ത്തുമ്ബോള്‍ തിരിഞ്ഞ് കൊത്തുമെന്ന് ആലോചിക്കണമായിരുന്നുവെന്നും മുനീര്‍ പറഞ്ഞു. എസ്.ഡി.പി.ഐയുമായി സിപിഎം ഇപ്പോഴും പലയിടത്തും കൂട്ടുകെട്ട് തുടരുന്നുണ്ടെന്നും മുനീര്‍ ആരോപിച്ചു.

പല പേരുകളില്‍ അറിയപ്പെടുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. തീവ്രവാദ സ്വഭാവമുള്ള പ്രസ്ഥാനമാണ് എസ്.ഡി.പി.ഐ. സംഘടന നിരോധിച്ചാല്‍ അത് വേറൊരു രീതിയില്‍ തിരിഞ്ഞ് വരും. തീവ്രവാദം പിന്നീട് ഭീകരവാദമായി മാറുമെന്നും മുനീര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top