×

മകന് അച്ഛനെ കാണാനുള്ള ആഗ്രഹം; ഒരമ്മ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് നൊമ്ബരമാകുന്നു

കാ ന്‍സര്‍ ബാധിതനായ മകന് അച്ഛനെ കാണാനുള്ള ആഗ്രഹം അറിയിച്ച്‌ നെഞ്ചുരുകി ഒരമ്മ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് നൊമ്ബരമാകുന്നു. തന്നെയും മകനേയും ഉപേക്ഷിച്ച്‌ പോയ ഭര്‍ത്താവിനോട് മകനെ കാണാന്‍ വരുമോയെന്ന് അവര്‍ ഉള്ളുരുകി ചോദിക്കുന്നു. അവസാനമായി അച്ഛനെ ഒന്ന് കാണണമെന്ന് കുഞ്ഞിന് ആഗ്രഹമുണ്ടെന്നും ഭര്‍ത്താവിന്റെ നമ്ബര്‍ തന്റെ കൈയിലില്ലെന്നും യുവതി കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. മോനിഷ അനീഷ് എന്ന യുവതിയാണ് കരളലയിപ്പിക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിന്റെ വൃക്ക മുഴുവനായും ക്യാന്‍സര്‍ പടര്‍ന്നു പിടിച്ചു എന്നും 21മത്തെ കിമോയും അഞ്ച് റേഡിയേഷനും കഴിഞ്ഞതായും കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്തിനാ അനീഷേ നീ ഞങ്ങളെ ഉപേക്ഷിച്ചു പോയത്.? എന്റെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു നിന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങി തിരിച്ചവള്‍ ആണ് ഞാന്‍, ആ എന്നെ ആണ് നീ മറ്റൊരുത്തിയ്ക്ക് വേണ്ടി തെരുവില്‍ ഉപേക്ഷിച്ചത് പോയത്. ! എന്നെ നീ വേണ്ടാ എന്ന് വച്ചോളു പക്ഷേ നിന്റെ ചോരയില്‍ ജനിച്ച നിന്റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.? ഒത്തിരി നാളുകള്‍ക്ക് ശേഷം അവന്‍ ഒരു ആഗ്രഹം പറഞ്ഞു, നിന്നെ ഒന്ന് അവസാനമായി കാണണം എന്ന്,. എന്തിനാണ് എന്ന് അറിയാമോ? ആഗസ്‌റ് മാസം അവന്റെയും എന്റെയും ഓപ്പറേഷന്‍ ആണ് ആരെങ്കിലും ഒരാള്‍ ജീവിച്ചു ജീവിക്കും അത് അവനു അറിയാം അതുകൊണ്ട് അവന്റെ, നിന്റെ മകന്റെ അവസാനത്തെ ആഗ്രഹം ആയി കണ്ടു അവനെ ഒന്ന് കാണാന്‍ മനസ്സ് കാണിക്കു. എന്നോട് ഒത്തിരി ആളുകള്‍ ചോദിച്ചു എന്തിനാണ് ഫേസ്ബുക്കില്‍ നിന്നെ കുറിച്ച്‌ ഇങ്ങനെ എഴുതി ഇടുന്നത് എന്ന് അവര്‍ക്ക് അറിയില്ലാലോ നിന്റെ ഫോണ്‍ നമ്ബര്‍ പോലും എന്റെ കൈയില്‍ ഇല്ലാ എന്ന്. ഈ ഫേസ്ബുക് പോസ്റ്റ് നീ വായിക്കാന്‍ ഇടയായാല്‍ ഓപ്പറേഷന്‍ ഡേറ്ററിനു മുന്‍പ് അവനെ ഒന്ന് കാണണം പ്ലീസ്. പിന്നെ കുഞ്ഞിന്റെ കാര്യത്തില്‍ ഡോക്ടര്‍മാര്‍
വരെ കൈവിട്ടു ഇനി ഞങ്ങള്‍ക്ക് ദൈവം മാത്രമേ ഉള്ളു. തിരുവനന്തപുരത്ത് വന്നു നിന്നെ കാണണം എന്ന് ഉണ്ട് പക്ഷേ എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു നീ നിന്റെ കാമുകിയുടെ ഒപ്പം ജീവിക്കുന്ന കാഴ്ച കാണാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് നേരിട്ട് വരാത്തത്. പിന്നെ പുതിയ വിശേഷം അറിയണ്ടേ? മകന്‍ ഇപ്പോള്‍ അമൃത ഹോസ്പിറ്റലില്‍ ആണ് തല ചുറ്റി വീണു അവന്റെ വൃക്ക മുഴുവനായും ക്യാന്‍സര്‍ പടര്‍ന്നു പിടിച്ചു 21മത്തെ കിമോ കഴിഞ്ഞു. കൂടെ 5റേഡിയേഷന്‍ നും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top