×

ഒടുവില്‍ അനുമതി ; 19 ന് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് ഒടുവില്‍ പ്രധാനമന്ത്രിയെ കാണാന്‍ അവസരം അനുവദിച്ചു. ഈ മാസം 19 ന് പ്രധാനമന്ത്രിയെ കാണാനാണ് അനുമതി നല്‍കിയത്. കേരളത്തില്‍ നിന്നുള്ള സംഘമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും സന്ദര്‍ശനാനുമതി സംബന്ധിച്ച അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു.

റേഷന്‍ പ്രതിസന്ധി, കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. റേഷന്‍ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക ലക്ഷ്യമിട്ട് മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചെങ്കിലും ല്‍കിയിരുന്നില്ല.

നേരത്തെ നാലു തവണയാണ് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചത്. പ്രധാനമന്ത്രിയുടെ നടപടി ഏറെ വിവാദമായിരുന്നു. മോദിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top