×

വിവാദങ്ങള്‍ക്കിടയിലും വില്ലേജ്‌ ഓഫീസറായ ഹരീഷ്‌ അവധിയെടുക്കാതെ ജോലി ചെയ്യുന്നു

ഏറ്റുമാനൂര്‍: താനെഴുതിയ മീശയെന്ന നോവല്‍ വിവാദ ചൂടില്‍പെട്ട് ചര്‍ച്ചാ വിഷയമായിരിക്കെ കൃത്യ നിര്‍വഹണത്തിന് മുടക്കം വരുത്താതെ മാതൃകയാകുകയാണ് എസ്. ഹരീഷ്. നീണ്ടൂര്‍ കൈപ്പുഴ വില്ലേജ് അസിസ്റ്റന്റാണ് ഹരീഷ്. കൈപ്പുഴയിലെ വില്ലേജ് ഓഫീസര്‍ അടുത്തിടെ സ്ഥലം മാറിപ്പോയതിനെ തുടര്‍ന്ന് ഹരീഷിനായിരുന്നു ചാര്‍ജ്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച മീശയെന്ന നോവലിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയും ഹരീഷിനും കുടുംബത്തിനുമെതിരെ ഭീഷണി മുഴക്കുകയുമായിരുന്നു. ഭീഷണി ശക്തമായതിനെ തുടര്‍ന്ന് നോവല്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. വിവാദം ആരംഭിച്ച്‌ ഒരു ദിവസം പോലും ഹരീഷ് ജോലിയില്‍ മുടക്കം വരുത്തിയില്ല

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top