×

മീശ പോയതിലുള്ള സങ്കടം; ചുളുവില്‍ ഒരു പെരുമാള്‍ മുരുകന്‍ പട്ടം ഒപ്പിച്ചെടുക്കാനാണ് പലരുടെയും ശ്രമം.- സുരേന്ദ്രന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആരും തിരിഞ്ഞുനോക്കാതെ മൂലക്കിരിക്കുന്ന പല ലോ പ്രൊഫൈല്‍ സാഹിത്യകാരന്‍മാരും തങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ഭീഷണി എന്നും പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. അടുത്ത കുറച്ചുദിവസം ഇതു തുടരാനാണ് സാധ്യത. അക്കൂട്ടത്തില്‍ ആദ്യത്തേതാണ് പ്രഭാവര്‍മ്മയുടെ വികാരപ്രകടനം. തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നാണ് പുള്ളിയുടെ വീരവാദം. ആരു വിരട്ടിയെന്നാണ് ഇദ്ദേഹം പറയുന്നത്?സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനകവിയായ അദ്ദേഹത്തെ ആരെങ്കിലും വിരട്ടിയിട്ടുണ്ടെങ്കില്‍ പോലീസിനെക്കൊണ്ടൊരു കേസ്സെടുപ്പിച്ചുകൂടെ?സംഘപരിവാര്‍ ഭീകരനെ തൂക്കി എടുത്ത് അകത്തിട്ടുകൂടെ? ചുളുവില്‍ ഒരു പെരുമാള്‍ മുരുകന്‍ പട്ടം ഒപ്പിച്ചെടുക്കാനാണ് പലരുടെയും ശ്രമം. അതുവഴി രാജ്യം മുഴുവന്‍ അറിയപ്പെടാം. എഴുത്തു നിര്‍ത്തിക്കളയരുതേ എന്നു മാത്രമേ അപേക്ഷയുള്ളൂ. സാംസ്‌കാരിക ലോകത്തിനത് നികത്താനാവാത്ത വിടവായിരിക്കും. ഇനിയിപ്പോള്‍ എന്തെല്ലാം മലയാളി കാണേണ്ടിവരുമോ ആവോ? അരസികസിനിമാതാരം കുപ്പായം അഴിക്കുന്നു. ലിംഗിണികളുടെ വക വരയോടു വര. സാംസ്‌കാരിക നായകരെപ്പേടിച്ച് രണ്ടാഴ്ച കേരളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമോ ഭഗവാനേ! വെള്ളപ്പൊക്കം വന്ന് സ്വന്തം പ്രജകള്‍ നെട്ടോട്ടമോടുമ്പോള്‍ മഹാകവി സുധാകരനടക്കം അങ്ങോട്ട് തിരിഞ്ഞുനോക്കാന്‍ നേരം കിട്ടിയില്ലെങ്കിലും മീശ പോയതിലുള്ള സങ്കടം കൊണ്ടിരിക്കാനേ വയ്യപോലും. ഒന്നു നിര്‍ത്തിക്കൂടേ നിങ്ങളുടെ ഈ മൂന്നാംകിട നാടകങ്ങള്‍.

കേരളത്തില്‍ എഴുത്തുകാരുടെ സ്വാതന്ത്രം സംഘപരിവാര്‍ സംഘടനകള്‍ നിരന്തരം ചോദ്യം ചെയ്യുകയും അതിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ പല കോണുകളില്‍ നിന്ന് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top