×

മന്ത്രിമാറ്റത്തെ ചൊല്ലി ജനതാദളില്‍ വര്‍ഗീയ ചേരിതിരിവ്‌ ! കൃഷ്ണകുട്ടി എംഎല്‍എയുടെ പിഎയുടെ പോസ്റ്റ്‌ ? പിഎയെ പുറത്താക്കി.

തിരുവനന്തപുരം ∙ മന്ത്രി മാത്യു ടി.തോമസ് വര്‍ഗീയവാദിയാണെന്ന് ആക്ഷേപിച്ച്‌ വാട്സാപ് ഗ്രൂപ്പില്‍ സ്വന്തം പാര്‍ട്ടിയായ ജനതാദള്‍ – എസിന്‍റെ സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ പഴ്സനല്‍ അസിസ്റ്റന്റിന്റെ പോസ്റ്റ്‌ . പരാമര്‍ശം വിവാദമായതോടെ പി എ യെ എംഎല്‍എ തന്‍റെ പി എ സ്ഥാനത്തു നിന്നു നീക്കി.

കെ. കൃഷ്ണന്‍കുട്ടിയുടെ പിഎ ആയിരുന്ന ടി.ടി. അരുണിനെയാണു നീക്കിയത്. മന്ത്രിയെ രൂക്ഷമായി ആക്ഷേപിച്ചു പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിലിട്ട പോസ്റ്റ് വിവാദമായ സാഹചര്യത്തില്‍ അരുണ്‍ അതു നീക്കിയിരുന്നു.

മന്ത്രിക്കെതിരെ കൃഷ്ണന്‍കുട്ടി വിഭാഗത്തിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ ഉരുണ്ടുകൂടുന്ന കരുനീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുപടികൂടി കടന്നുള്ള നീക്കമായിരുന്നു അരുണ്‍ നടത്തിയത്. എന്നാല്‍ സംഭവത്തില്‍ സിപിഎം നേതാക്കള്‍ ഇടപെട്ടതോടെ അരുണിനെ പുറത്താക്കി കൃഷ്ണന്‍കുട്ടി തലയൂരി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top