×

മലയാളി യുവതിയെ മസ്കറ്റിലെത്തിച്ച്‌ ന​ഗ്നദൃശ്യം പകര്‍ത്തി നിരവധി പേര്‍ക്ക് കാഴ്ചവെച്ചു ; പരാതിയില്‍ പൊലീസ് നടപടി എടുത്തില്ലെന്ന് വീട്ടമ്മ

കൊല്ലം : കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ യുവതിയെ മസ്‌കറ്റിലെത്തിച്ച്‌ പീഡിപ്പിച്ചതായി പരാതി. ജോലി വാഗ്ദാനം ചെയ്താണ് ഇവരെ മസ്‌കറ്റിലെത്തിച്ചത്. ന​ഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതായും, ഭീഷണിപ്പെടുത്തി വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ചതായും യുവതി പരാതിപ്പെട്ടു. ബന്ധുക്കളായ സ്ത്രീകളാണ് തന്നെ ചതിച്ചത്. സംഭവം ചൂണ്ടിക്കാട്ടി കൊല്ലം അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും യുവതി പരാതിപ്പെട്ടു.

വീട്ടുജോലി വാഗ്ദാനം ചെയ്താണ് കൊല്ലം സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ ബന്ധുക്കളായ സ്ത്രീകള്‍ ഖത്തറിലേക്ക് കൊണ്ടുപോയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ഇവരെ ആവശ്യക്കാര്‍ക്ക് എത്തിക്കുകയായിരുന്നു. ഒന്‍പതു മാസത്തോളം യുവതിയെ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് കാഴ്ച്ച വെച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.

ലൈംഗിക വൃത്തിയ്ക്ക് നിര്‍ബന്ധിതയായ യുവതിയുടെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഇവര്‍ തട്ടിയെടുത്തു. പീഡനം സഹിക്കാനാകാതെ വിവരം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെ ഇടപെടലില്‍ വിദേശ മലയാളികളാണ് യുവതിയെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത്. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top