×

ലോക്‌സഭയില്‍ ലക്ഷ്യം 18 തന്നെ; 2004 നേക്കാള്‍ നല്ല സാഹചര്യമെന്ന്‌ കോടിയേരി ഇലക്ഷനില്‍ കമ്മിറ്റികള്‍ക്ക്‌ അല്ല വ്യക്തികള്‍ക്ക്‌ ചുമതല നല്‍കും – പിണറായി

തിരുവനന്തപുരം: അടുത്തവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ, 20 സീറ്റുകളും ലക്ഷ്യമിടാന്‍ സിപിഐഎം തീരുമാനം. സംസ്ഥാന നേതൃത്വതല ശില്‍പശാലയിലാണ് ഇത്തരമൊരു നിര്‍ദ്ദേശമുയര്‍ന്നത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും സെക്രട്ടറിമാര്‍തൊട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് വരെയുള്ള നേതാക്കാന്മാരെല്ലാം പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ മുഴുവന്‍ സമയവും സംബന്ധിച്ചു. 2004ലെ ലോക്‌സഭാ ഇലക്ഷനില്‍ 18 സീറ്റുകളും നേടിയ ചരിത്രം ഇടത് മുന്നണിക്കുണ്ട്. ഇതിനേക്കാള്‍ മികച്ച സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് പൊതുവെ അഭിപ്രായമുയര്‍ന്നത്.

ലോക്‌സഭാ ഇലക്ഷന് ശേഷം ഒരു മൂന്നാം ശക്തി രാജ്യത്ത് ഉയര്‍ന്നുവരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ബിജെപിയെ നേരിടാന്‍ സാധിക്കില്ല. ബിജെപിയോ കോണ്‍ഗ്രസോ നയിക്കാത്ത ഒന്ന് ഉദയം ചെയ്യും. അതില്‍ ഇടതുപക്ഷത്തിന് വ്യക്തമായ പങ്ക് വഹിക്കാനുണ്ടാകും.

പ്രവര്‍ത്തിക്കാത്ത ഒരാളും പാര്‍ട്ടിയില്‍ വേണ്ട എന്ന് പിണറായി വിജയന്‍ പറഞ്ഞു. സംഘടന ഏല്‍പ്പിക്കുന്ന ജോലികളില്‍ ഒരു വിട്ടുവീഴ്ച്ചയും പാടില്ല. ഇലക്ഷനില്‍ കമ്മറ്റികള്‍ക്കല്ല, ഓരോ വ്യക്തികള്‍ക്കുമാകും ചുമതലകള്‍. പിണറായി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top