×

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് രേഖകളില്‍ ഇനി ഇങ്ങനെ

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടി തന്റെ പേരിനു പകരം ‘എക്സ്’ എന്നു രേഖപ്പെടുത്തി ഹര്‍ജി നല്‍കിയ നടപടി ഹൈക്കോടതി അംഗീകരിച്ചു. നടിയുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഇതോടൊപ്പം നല്‍കിയിരുന്നു. ഇത് ഹൈക്കോടതി രജിസ്ട്രി സുരക്ഷിതമായി സൂക്ഷിക്കാനും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.

പീഡനക്കേസുകളിലെ ഇരകളുടെ പേര് ഹര്‍ജിയില്‍ രേഖപ്പെടുത്താമെങ്കിലും കോടതി രേഖകളിലോ വിധിയിലോ പേരും ആളെ തിരിച്ചറിയുന്ന വിവരങ്ങളുമുണ്ടാകരുതെന്ന് ഉറപ്പാക്കാന്‍ അടുത്തിടെ ഹൈക്കോടതി ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. നടിയുടെ ഹര്‍ജിയില്‍ പോലും പേരുണ്ടായിരുന്നില്ല. പകരം എക്സ് എന്ന് രേഖപ്പെടുത്തി. പേരും മേല്‍വിലാസവുമുള്‍പ്പെടെയുള്ള വിവരങ്ങളും സത്യവാങ്മൂലവും മുദ്രവച്ച കവറില്‍ വേറെ നല്‍കി. ഇത്തരമൊരു നടപടി കൂടുതല്‍ ഫലപ്രദമാണെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തി.

കേസിന്റെ വിചാരണ വനിതാ ജഡ്ജി അദ്ധ്യക്ഷയായ കോടതിയിലേക്ക് മാറ്റണമെന്നും കഴിയുമെങ്കില്‍ തൃശൂര്‍ ജില്ലയിലെ ഉചിതമായ കോടതി കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നടിയുടെ ഹര്‍ജി. നേരത്തേ ഈ ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top