×

എസ്ഡിപിഐക്കാരെ പള്ളിക്കമ്മിറ്റിയില്‍ പോലും കയറ്റില്ല: അത് മുസ്‌ലിം സമുദായം തള്ളിക്കളഞ്ഞ സംഘടന- കെ.ടി ജലീല്‍

കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍. മുസ്‌ലിം സമുദായം പൂര്‍ണമായും നിരാകരിച്ച പ്രസ്ഥാനമാണ് എസ്ഡിപിഐയെന്ന് അദ്ദേഹം പറഞ്ഞു.

പള്ളിക്കമ്മിറ്റികളില്‍പ്പോലും അവരുടെ പ്രവര്‍ത്തകരെ ആരും ഉള്‍പ്പെടുത്താറില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎം എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയെന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. അങ്ങനെ ആര്‍ക്കെങ്കിലും നുഴഞ്ഞുകയറി തകര്‍ക്കാന്‍ കഴിയുന്ന പ്രസ്ഥാനമല്ല സിപിഎം എന്ന് അദ്ദേഹം പറഞ്ഞു. ഇരുട്ടില്‍ പതിയിരുന്നു നിരപരാധികളെ അക്രമിക്കുന്നതല്ലാതെ എന്ത് പ്രവര്‍ത്തനമാണ് എസ്ഡിപിഐ ചെയ്യുന്നതെന്നും കെ.ടി ജലീല്‍ ചോദിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top