×

ക്രിസ്ത്യാനിയായി ജനിച്ച്‌ ഹിന്ദുസ്ത്രീയെ വിവാഹം ചെയ്തു ഇസ്‌ലാം മതം സ്വീകരിച്ച – ഇസ്ലാമിലേക്കുള്ള മതംമാറ്റം; അംഗീകാരം നല്‍കാന്‍ അതോറിറ്റി

കൊച്ചി: ഇസ്‌ലാം മതം സ്വീകരിച്ചവര്‍ക്കു മതംമാറിയതായി അംഗീകാരം നേടാനും ഡിക്ലറേഷന്‍ ലഭിക്കാനുമുള്ള അതോറിറ്റിയുടെ പ്രവര്‍ത്തനത്തിനുള്ള ചട്ടം മൂന്നു മാസത്തിനകം രൂപീകരിക്കുമെന്നു സര്‍ക്കാര്‍. ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

1937ലെ മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) നടപ്പാക്കല്‍ നിയമത്തിലെ നാലാം വകുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ പ്രകാരമാണിത്. ഒരു വ്യക്തി ഇസ്ലാമായി മതം മാറിയാല്‍ അതിനു ഡ്ിക്ലറേഷന്‍ നല്‍കാനുള്ള അധികാരം ഈ അതോറിറ്റിക്കായിരിക്കും.

ക്രിസ്ത്യാനിയായി ജനിച്ച്‌ ഹിന്ദുസ്ത്രീയെ വിവാഹം ചെയ്തു മൂന്നു വര്‍ഷം മുന്‍പ് ഇസ്‌ലാം മതം സ്വീകരിച്ച അബു താലിബ് എന്ന തദേവൂസിന്റെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. നിയമത്തില്‍ ചട്ടരൂപീകരണത്തെക്കുറിച്ചു പറയുന്നതിനാല്‍ നടപടികള്‍ക്കു സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു കോടതി വ്യക്തമാക്കി.

ഭാര്യയും മക്കളും ഇപ്പോഴും ക്രിസ്തുമത വിശ്വാസികളാണെങ്കിലും താന്‍ ഇസ്‌ലാം മതാചാരങ്ങള്‍ അനുഷ്ഠിച്ചാണു ജീവിക്കുന്നതെന്നു ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഇസ്‌ലാം മതവിശ്വാസിയാണെന്നു തെളിയിക്കാവുന്ന ഔദ്യോഗിക രേഖകളില്ല. മുസ്‌ലിം വ്യക്തി നിയമം പിന്തുടര്‍ന്നു ജീവിക്കാനാണു താല്‍പര്യം. വ്യക്തിനിയമം നടപ്പാക്കല്‍ ചട്ടത്തിന്റെ നാലാംവകുപ്പില്‍ പറയുന്നതുപോലെ മതംമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ (ഡിക്ലറേഷന്‍) മാത്രമേ പ്രശ്‌നത്തിനു പരിഹാരം സാധിക്കൂ. എന്നാല്‍, ഡിക്ലറേഷന്‍ നടത്തേണ്ട അധികാരി നിലവിലില്ലാത്ത അവസ്ഥയാണെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top