×

ഇടുക്കി അണക്കെട്ടില്‍ ജലനിലരപ്പ് 1985 നുശേഷം കൂടിയ ജലനിരപ്പ

ഇടുക്കി: രണ്ടു ദിവസമായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ നിറഞ്ഞു. ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടില്‍ മൂന്നു പതിറ്റാണ്ടിനു ശേഷമുള്ള കൂടിയ ജലനിരപ്പാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ചെറുകിട അണക്കെട്ടുകള്‍ മിക്കതും പരമാവധി സംഭരണ ശേഷയില്‍ എത്തിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ടില്‍ ജലനിലരപ്പ് 1985 നുശേഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ അളവിലേക്ക് എത്തുകയാണ്. തിങ്കളാഴ്ച ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2371.28 അടിയാണ്. ഞായറാഴ്ച 2367.6 അടിയായിരുന്നു. ഒരുദിവസം കൊണ്ട് ജലനിരപ്പ് നാലടിയാണ് ഉയര്‍ന്നത്. 1985 ല്‍ ഇതേദിവസം 2373.09 അടിയായിരുന്നു. അതായത് രണ്ടടികൂടി ഉയര്‍ന്നാല്‍ 33 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഏറ്റവും കൂടുതല്‍ ജലനിരപ്പാകും ഇത്.

ഇടുക്കിയില്‍ സംഭരണശേഷിയുടെ 65.25 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. ഇതിലൂടെ ഏകദേശം 1324. 304 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. സംഭരണ ശേഷിയുടെ പരമാവധി എത്തിയ ചെറുകിട അണക്കെട്ടുകള്‍ തുറന്നുവിടുന്ന നിലയിലാണ്. പല ഡാമുകളും ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുതിച്ചുയരുകയാണ്. തിങ്കളാഴ്ച രാവിലെ 129.2 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരമായതോടെ 130.2 അടിയായി ഉയര്‍ന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ഓരോ സെക്കന്‍ഡിലും 5635 ഘനയടി വീതം വെള്ളം അണക്കെട്ടിലെത്തുന്നുണ്ട്.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോതും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ പെരിയാറില്‍ 84 മില്ലിമീറ്ററും തേക്കടിയില്‍ 65 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top