×

25 പവന്‍റെ ആഭരണങ്ങളും രേഖകളുമായി യുവതിയെയും കുഞ്ഞിനെയും കാണാനില്ല

എടപ്പാള്‍: യുവതിയെയും ഒന്നരവയസുകാരനായ മകനെയും കാണാനില്ലെന്ന് പരാതി. വട്ടംകുളം പഞ്ചായത്തിലെ കരിമ്ബനക്കുന്ന് താഴത്തുള്ള കോണ്ടിപ്പറമ്ബില്‍ പ്രസാദിന്‍റെ ഭാര്യ ജിന്‍സി മകന്‍ ആദിദേവ് എന്നിവരെയാണ് കാണാതായത്. കുട്ടിയെ ഡോക്ടറെ കാണിക്കാനെന്ന പേരില്‍ ജൂലെെ 6 തിയ്യതി വീട്ടില്‍ നിന്നും ഇറങ്ങിയതാണ് യുവതി.

എന്നാല്‍ ഇതുവരെയും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ 25 പവന്‍ സ്വര്‍ണവും വസ്ത്രവും പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും കൊണ്ടു പോയതായി വ്യക്തമായിട്ടുണ്ട്. ഗള്‍ഫിലുള്ള ജിന്‍സിയുടെ ഭര്‍ത്താവ് പ്രസാദ് വിവരമറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ജിന്‍സിക്ക് ബന്ധമുള്ള കാസര്‍ക്കോട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
എന്നാല്‍ ഇയാളുടെയും ജിന്‍സിയുടെയും മൊബെെല്‍ ഓഫ് ആണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top