×

സ്ത്രീ ആരാധകരെ അധികം സൂം ചെയ്യേണ്ട; ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ക്ക് കര്‍ശന താക്കീതുമായി ഫിഫ

മോസ്‌ക്കോ: കാല്‍പന്തിന്റെ ആവേശം വാനോളം ഉയരുമ്ബോള്‍ ഗാലറിയില്‍ ഇരിക്കുന്ന ഹോട്ട് ഗേള്‍സിനെ സൂം ചെയ്ത് കാണിക്കുക എന്നത് മാധ്യമങ്ങളുടെ ഒരു വിനോദമാണ്. എന്നാല്‍ ഇത്തവണ ചാനലുകള്‍ക്ക് കര്‍ശന താക്കീതുമായി എത്തിയിരിക്കുകയാണ ഫിഫ. കാണികള്‍ക്കിടയില്‍ നിന്ന് സ്ത്രീ ആരാധകരെ തിരഞ്ഞു പിടിച്ച്‌ സൂം ചെയ്യുന്നത് കുറയ്ക്കണമെന്നാണ് ഫിഫയുടെ നിര്‍ദ്ദേശം. ഹോട്ടായി എത്തുന്ന നിരവധി ടീമുകളുടെ ലേഡി ഫാന്‍സുകളെയാണ് ഇതിനകം ചാനലുകള്‍ സൂം ചെയ്ത് കാണിച്ചിട്ടുള്ളത്.

അതേസമയം ലോകകപ്പിനിടെ ലൈംഗിക അതിക്രമകങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശം. ഇതുവരെ ഇത്തരത്തിലുള്ള മുപ്പതോളം കേസുകളാണ് ഫിഫയുടെ വിവേചന വിരുദ്ധ സമിതിക്ക് മുമ്ബാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്നും ഫിഫ സമിതി വിലയിരുത്തുന്നു. റഷ്യയുടെ പൊതുനിരത്തുകളില്‍ പോലും സ്ത്രീകള്‍ അതിക്രമം നേരിടുന്നു.

കളി കാണാനെത്തിയ വിദേശികള്‍ തടഞ്ഞു നിര്‍ത്തി ശാരീരികമായി ആക്രമിക്കുന്നുവെന്നും ഫിഫ വ്യക്തമാക്കുന്നു. രജിസ്റ്റര്‍ ചെയ്ത കേസുകളേക്കാള്‍ പത്ത് മടങ്ങ് അധികമാണ് റഷ്യയിലെ ലൈംഗിക അതിക്രമമെന്നും ഫിഫയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും രക്ഷയില്ല. റിപ്പോര്‍ട്ടിങ്ങിനിടെ ശാരീരികമായി ശല്ല്യം ചെയ്യുകയും ചുംബിക്കുകയും ചെയ്ത നിരവധി കേസുകളുണ്ടെന്നാണ് ഫിഫ സമിതിയുടെ കണ്ടെത്തല്‍.

ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ റഷ്യന്‍ പൊലീസുമായും പ്രാദേശിക ഏജന്‍സികളുമായും സഹകരിച്ചാണ് ഫിഫ കുറ്റവാളികളെ കണ്ടെത്തുന്നത്. ഫാന്‍ ഐഡികള്‍ ഇല്ലാത്തവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഗെറ്റി ഇമേജസിലെ ആരാധകരുടെ ചിത്രങ്ങളടങ്ങിയ ഗാലറിയും ഫിഫയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചു. സ്ത്രീ ആരാധകരുടെ നിരവധി ചിത്രങ്ങളാണ് ഈ ഫാന്‍ ഗാലറിയിലുണ്ടായിരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top