×

തനിക്ക് ലഭിച്ച പുരസ്‌കാരം അഭിമന്യുവിന് സമര്‍പ്പിച്ച്‌ പത്രപ്രവര്‍ത്തകന്‍; സ്വര്‍ണ്ണപതക്കം കുടുംബത്തിന് നല്‍കും

 റണാകുളം മഹാരാജാസ് കോളജില്‍ ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിലേക്ക് സഹായങ്ങള്‍ ഒഴുകുന്നു. പ്രവര്‍ത്തന മികവിന് തന്റെ സ്ഥാപനം നല്‍കിയ സമ്മാനം അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കിയിരിക്കുകയാണ് കോട്ടയത്തെ ദേശാഭിമാനി ലേഖകനായ രഞ്ജിത്.

പ്രവര്‍ത്തന മികവിന് ദേശാഭിമാനി പരസ്യവിഭാഗം എല്ലാവര്‍ഷവും നല്‍കിവരുന്ന സ്വര്‍ണ ലോക്കറ്റ് ഇത്തവണ രഞ്ജിത്തിനാണ് ലഭിച്ചത്. ഈ വിവരം സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോള്‍ തന്നെ അത് അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കുന്നതിനെക്കുറിച്ചുള്ള ചിന്തവന്നു. ഉടനെതന്നെ നാട്ടിലെത്തുന്ന വിദേശത്തുള്ള സുഹൃത്തിനൊപ്പം അഭിമന്യുവിന്റെ കുടുബത്തെ സന്ദര്‍ശിച്ച്‌ സമ്മാനം കൈമാറാനാണ് ചങ്ങനാശ്ശേരി പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറി കൂടിയായിരുന്ന ടി.രഞ്ജിത് തീരുമാനിച്ചിരിക്കുന്നത്. ദേശാഭിമാനിയിലെ ചങ്ങനാശ്ശേരി ഏര്യാ റിപ്പോര്‍ട്ടറാണ് രഞ്ജിത്.

‘ആ സമ്മാനം അഭിമന്യുവിനു തന്നെ നല്‍കും സഖാക്കളെ…അടുത്തയാഴ്ച കണ്ണന്‍ (സന്ദീപ് ആര്‍ പണിക്കര്‍ ) വരും അവന്‍ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. അഭിമന്യുവിന്റെ വീട്ടില്‍ പോകാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അന്നേരം ആണ് കണ്ണന്‍ ഫോണില്‍ വിളിച്ചിട്ട് ഞാന്‍ നാട്ടിലേക്ക് വരുന്നു ഒന്നിച്ചു പോകാം എന്ന്. കഴിയുന്ന സഹായം അഭിമന്യുവിന്റെ കുടുംബത്തിന് നല്കണം എന്നും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.എന്നാല്‍ ഇന്നലെ ദേശാഭിമാനിയിലെ പ്രവര്‍ത്തന മികവിന്റെ പേരില്‍ ചങ്ങനാശേരി ഏരിയ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ദേശാഭിമാനി എനിക്ക് സ്വര്‍ണ്ണ ലോക്കറ്റ് സമ്മാനമായി നല്കിയതിന്റെ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതിന് ഞാന്‍ ആ ലോക്കറ്റും സമ്മാനം നല്കിയ ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസിന്റെ ചിത്രവും ഫേസ് ബുക്കില്‍ പങ്കുവച്ചിരുന്നു. ഒരു പാട് പേര്‍ അഭിനന്ദനം അറിയിച്ചു.ഒപ്പം ആ സമ്മാനം നമ്മുടെ അഭിമന്യുവിന് നല്കി കൂടെ എന്നും .ആ സമ്മാനം ധീരനായ അനശ്വരനായ അഭിമന്യുവിന് തന്നെ നല്കും സഖാക്കളെ.’-രഞ്ജിത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top