×

സിനിമ സംവിധായകനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ യുവതിയെ പീഡിപ്പിച്ചു; കൊച്ചി സ്വദേശി അറസ്റ്റില്‍

കൊച്ചി; സിനിമ സംവിധായകനാണെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച കൊച്ചി സ്വദേശി പിടിയില്‍. പൊന്നാനി ചിറക്കല്‍ ബിയ്യം സ്വദേശി സുഭാഷ് മന്ത്രയാണ്(35) അറസ്റ്റിലായത്. തിരക്കഥ തയാറാക്കുന്നതില്‍ സഹായിയായി ജോലി തരാമെന്ന് വാഗ്ദാനം ചെയ്താണ് പെരുമ്ബാവൂര്‍ സ്വദേശിനിയായ യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്.

കഴിഞ്ഞ ഏപ്രില്‍ മാസമാണ് യുവതി സുഭാഷിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. എറണാകുളത്തു നിന്നും ഇന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

കേസിന് ആസ്പദമായ സംഭവം നടന്നത് പുക്കാട്ടുപടിയിലുള്ള ഫഌറ്റിലായിരുന്നു. പ്രതി യുവതികളെ ന്യൂ ജനറേഷന്‍ സിനിമകളുടെ അണിയറില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞാണ് പരിചയപ്പെടുന്നത്. അങ്ങനെയാണ് പ്രതി ഇരയായ യുവതിയെ പരിചയപ്പെട്ടതും. അതേസമയം ഇതുവരെ പ്രതി ഒരു സിനിമയുടെ അണിയറ പ്രവര്‍ത്തകനായി പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top