×

കിടക്കയില്‍ മൂത്രമൊഴിച്ചു, രണ്ടാനമ്മ രണ്ടാം ക്ലാസുകാരിക്ക് രഹസ്യ ഭാഗത്ത്‌ പഴുത്ത ചട്ടുകം വച്ചു

കൊല്ലം: കൊല്ലം കരുനാഗപ്പളളയില്‍ രണ്ടാം ക്ലാസ്സുകാരിക്ക് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം. ചട്ടുകം പഴുപ്പിച്ച്‌ പൊളളിച്ച കുട്ടിയെ സാരമായ പരുക്കുകളോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാലിലും വയറിലും തുടയിലുമാണ് പൊളളിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കുട്ടി സ്‌കൂളില്‍ വന്നിരുന്നില്ല. സ്‌കൂളില്‍ എത്തിയപ്പോള്‍ പനിയാണെന്നായിരുന്നു കുട്ടി ആദ്യം ടീച്ചര്‍മാരെ അറിയിച്ചത്. കുട്ടിയുടെ വിഷാദാവസ്ഥ കണ്ട് ടീച്ചര്‍മാര്‍ കാര്യം തിരക്കിയപ്പോഴാണ് കിടക്കയില്‍ മൂത്രമൊഴിച്ചെന്ന് പറഞ്ഞ് ചട്ടുകം പഴുപ്പിച്ച്‌ അപ്പച്ചി പൊളളിച്ച വിവരം പറയുന്നത്. തുടര്‍ന്ന് ടീച്ചര്‍മാര്‍ നോക്കിയപ്പോള്‍ അടിവസ്ത്രം ധരിക്കാന്‍ പോലും കഴിയാത്തതരത്തില്‍ പൊളളലേറ്റതായും രണ്ടു തുടകളുടെ ഇടയിലും ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചതായും കണ്ടെത്തിയത്.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പൊലീസ് രക്ഷിതാക്കളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top