×

ബിജെപി പ്രസിഡന്റ്: അഡ്വ പി എസ് ശ്രീധരന്‍ പിളളയ്ക്ക് തന്നെ സാധ്യത

കോ​ഴി​ക്കോ​ട്: അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റാ​കാ​ന്‍ സാ​ധ്യ​ത. സംസ്ഥാന പ്രസിഡ‍ന്റിനെ ചൊല്ലി ഔ​ദ്യോ​ഗി​ക​പ​ക്ഷ​വും പി.​കെ. കൃ​ഷ്ണ​ദാ​സ് വി​ഭാ​ഗ​വു​മാ​യുളള ത​ര്‍​ക്കം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തില്‍ സ​മ​വാ​യ സ്ഥാ​നാ​ര്‍​ഥി എ​ന്ന നി​ല​യി​ല്‍ ശ്രീ​ധ​ര​ന്‍ പി​ള്ള​യെ നി​യ​മി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. കൂ​ടു​ത​ല്‍ സ്വീ​കാ​ര്യ​ന്‍ എ​ന്ന നി​ല​യി​ലാ​ണ് പി​ള്ള​യെ പ​രി​ഗ​ണി​ക്കു​ന്ന​ത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ടുദിവസത്തിനകം പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

മി​സോ​റം ഗ​വ​ര്‍​ണ​റാ​യി പോ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​​ന്റെ ഒഴിവിലേക്കാണ് പുതിയ ആളെ നേതൃത്വം തേടുന്നത്. ദേ​ശീ​യ നേ​തൃ​ത്വം ത​ന്നോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​താ​യി ശ്രീ​ധ​ര​ന്‍ പി​ള്ള പ​റ​ഞ്ഞു. ര​ണ്ടു​ദി​വ​സ​ത്തി​ന​കം പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കെ. ​സു​രേ​ന്ദ്ര​നെ പ്ര​സി​ഡ​ന്‍​റാ​ക്ക​ണ​മെ​ന്ന്​ ഔ​ദ്യോ​ഗി​ക​പ​ക്ഷ​വും എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​നെ​യാ​ക്ക​ണ​മെ​ന്ന്​ പി.​കെ. കൃ​ഷ്ണ​ദാ​സ് വി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ടു​ന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top