×

യാചകരായ അമ്മയുടെയും മകളുടെയും വീടു മഴയില്‍ തകര്‍ന്നു; നാട്ടുകാര്‍ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരലക്ഷം ;

ശൂര്‍: മഴയില്‍ വീടു തകര്‍ന്നപ്പോള്‍ സഹതാപം തോന്നി രക്ഷിക്കാന്‍ എത്തിയവര്‍ ഭിക്ഷാടകരായ അമ്മയുടെയും മകളുടെയും വീട്ടില്‍ കണ്ടെത്തിയത് ഒന്നരലക്ഷം രൂപ. പാട്ടുരായ്ക്കല്‍ വിയ്യൂര്‍ റോസ ബസാറിലെ ഭിക്ഷാടകരായ കല്യാണിക്കുട്ടി (75), മകള്‍ അമ്ബിളി (50) എന്നിവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നായിരുന്നു ഈ പണം കണ്ടെത്തിയത്. പായയുടെ അടിയിലും ചാക്കില്‍ കെട്ടിയ നിലയിലും കണ്ടെത്തിയ നോട്ടുകെട്ടുകള്‍ രക്ഷാപ്രവര്‍ത്തകര്‍ രാവിലെ 11 മണി മുതല്‍ എണ്ണിത്തുടങ്ങിയ നോട്ടുകള്‍ എണ്ണിത്തീര്‍ത്തത് രാത്രി എട്ടുമണിയോടെയായിരുന്നു.

കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലിനെ വിളിച്ചാണ് നാട്ടുകാര്‍ അപകടവിവരമറിയിച്ചത്. തുടര്‍ന്ന് പോലീസിനെയും അറിയിച്ചു. ഒരുഭാഗം തകര്‍ന്ന വീട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ഒന്നരലക്ഷം രൂപ പലയിടത്തുനിന്നായി കണ്ടെത്തുകയായിരുന്നു. പായയുടെ അടിയിലായിരുന്നു നോട്ടുകളില്‍ ഏറെയും മടക്കി സൂക്ഷിച്ചിരുന്നത്. ഇവരെ മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ വീട്ടുസാധനങ്ങള്‍ മാറ്റാനായി തെരച്ചില്‍ നടത്തി. ഉപകരണങ്ങള്‍ മാറ്റി വെയ്ക്കുന്നതിനിടയില്‍ ആദ്യം പത്തു രൂപയുടെ നോട്ടു കെട്ടുകളാണ് ലഭിച്ചത്. പിന്നീട് രണ്ടിന്റെയും അഞ്ചിന്റെയും നാണയങ്ങളും കിട്ടി. പായയുടെ താഴെയായിരുന്നു നോട്ടുകളില്‍ ഏറെയും മടക്കി സൂക്ഷിച്ചിരിക്കുന്നത്. ചാക്കിലും കെട്ടിവെച്ചിരുന്നു.

പലര്‍ എണ്ണിത്തീര്‍ത്ത തുക കൂട്ടിയെടുത്തപ്പോഴാണ് ഒന്നരലക്ഷത്തോളം രൂപയുണ്ടെന്ന് മനസ്സിലായത്. രാവിലെ വീട്ടില്‍നിന്നിറങ്ങി ഭിക്ഷയെടുത്തശേഷം രാത്രി മടങ്ങിയെത്തുന്ന ഇവര്‍ അമ്മയ്ക്കും മകള്‍ക്കും അയല്‍വാസികളുമായി വലിയ ബന്ധമില്ല. ദിവസേനെ കിട്ടിയിരുന്ന തുകയുടെ പകുതി ഇവര്‍ സൂക്ഷിച്ചു വെയ്ക്കുകയായിരുന്നു. പണമില്ലാത്തതിനാല്‍ വീടുപണികള്‍ നടത്തുന്നില്ലെന്നായിരുന്നു നാട്ടുകാര്‍ കരുതിയിരുന്നത്. അതേസമയം പണം കുറച്ചുകൂടി സ്വരൂപിച്ചശേഷം വീടു പണിയാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് ഇവര്‍ പറഞ്ഞു.

കഴിഞ്ഞദിവസം കാറ്റും മഴയും ശക്തമായതോടെ പഴയ വീടിന്റെ ഒരു ഭാഗം തകരുകയായിരുന്നു. ഇരുവരെയും അഗതിമന്ദിരത്തിലേക്കു മാറ്റുമെന്നു പോലീസ് അറിയിച്ചു. ലഭിച്ച പണം പോലീസ് സൂക്ഷിക്കും. പിന്നീട് ഇവര്‍ക്കു നല്‍കും. ഇവര്‍ക്കു വീടു പണിതു നല്‍കാന്‍ സഹായസമിതി രൂപീകരിക്കുമെന്നു കൗണ്‍സിലര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top