×

അഭിമന്യു പോയതറിയാതെ അര്‍ജുന്‍ ; ഭീകരവാദികളുടെ കുത്തേറ്റു ഗുരുതരനിലയില്‍ ;

കൊച്ചി: ”വീടില്ലാതെ അവന്‍ എവിടേയ്ക്ക് പോകും അമ്മേ?, അവനു സുഖമായോ? അവന്റെ സഹോദരിയുടെ കല്യാണം എന്താവും? ” അഭിമന്യു പോയതറിയാതെ അര്‍ജുന്‍ ചോദ്യങ്ങള്‍ തുടരുകയാണ്. ആശുപത്രിക്കിടക്കയില്‍ അര്‍ജുന്‍ അതുമാത്രമാണ് ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് അമ്മ ജെമിനി പറയുന്നു.

വര്‍ഗീയ ഭീകരവാദികളുടെ കുത്തേറ്റു ഗുരുതരനിലയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്, മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായ അര്‍ജുന്‍. ഒപ്പം കുത്തേറ്റ അഭിമന്യുവിന്റെ മരണം അര്‍ജുനെ അറിയിച്ചിട്ടില്ല. ഇത് അവനോടു പറയാന്‍ ധൈര്യംപോരെന്ന് അമ്മ പറയുന്നു. എങ്ങനെ അവന്‍ അതുള്‍ക്കൊള്ളുമെന്ന് അറിയില്ല. അത്രയ്ക്ക് അടുപ്പമായിരുന്നു രണ്ടു പേരും തമ്മില്‍- ജെമിനി പറഞ്ഞു.

ഹോസ്റ്റലില്‍ അടുത്തടുത്ത മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹനിശ്ചയത്തിന് അര്‍ജുന്‍ വട്ടവടയിലെ വീട്ടില്‍ പോയിരുന്നു. ഇങ്ങനെയും പാവപ്പെട്ടവര്‍ ജീവിക്കുന്നുവോയെന്നാണ് പോയിവന്നശേഷം തന്നോടു പറഞ്ഞത്. അവിടത്തെ സാഹചര്യങ്ങളും ദാരിദ്ര്യവും വിവരിച്ചു. വീടിന്റെ അവസ്ഥ കണ്ട് ആകെ വിഷമിച്ചു. അതുതന്നെയാണ് അവന്‍ ഇപ്പോഴും ചോദിക്കുന്നത്. മുറിവേറ്റ അഭിമന്യു സുഖംപ്രാപിച്ച്‌ എവിടേക്ക് പോകും?

അവന് വീടുവച്ച്‌ നല്‍കാമെന്നു പറഞ്ഞത് അര്‍ജുന്റെ മനസ്സില്‍ സംശയമുണ്ടാക്കിയെന്ന് അമ്മ പറഞ്ഞു. നിന്നെക്കാള്‍
കൂടുതല്‍ മുറിവ് അവനുണ്ടെന്നും ഭേദമാകുമ്ബോള്‍ നല്ലൊരു സ്ഥലത്തേക്ക് അവനെ മാറ്റുമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു- ജെമിനി പറയുന്നു.

കൊട്ടാരക്കര ഇഞ്ചക്കാട് കൃഷ്ണപ്രയാഗില്‍ എം ആര്‍ മനോജിന്റെയും ജെമിനിയുടെയും മൂത്തമകനാണ് അര്‍ജുന്‍. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അര്‍ജുന്‍ ബുധനാഴ്ച ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ചുതുടങ്ങി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top