×

143 പേര്‍ക്ക് 5000 രൂപ വീതം മരണം വരെ ‘കൈനീട്ടം’; താരസംഘടനയുടെ മേന്മകള്‍ എണ്ണിപ്പറഞ്ഞ് ഇടവേള ബാബു

കുറിപ്പിന്റെ പൂര്‍ണരൂപം:

‘അമ്മ’യില്‍ 2018 ജൂലൈ 01നു 484 അംഗങ്ങള്‍ ആണുള്ളത്. ഇതില്‍ 248 പുരുഷന്മാരും 236 സ്ത്രീകളും. 112 ഹോണററി അംഗങ്ങളും,372 ലൈഫ് മെമ്ബര്‍മാരും (ആജീവന്ത അംഗങ്ങള്‍). 1995 മുതല്‍ 10 പേര്‍ക്ക് 1000 രൂപയില്‍ നിന്നും തുടങ്ങിയ കൈനീട്ടം പദ്ധതി ഈ ഓഗസ്റ്റ് 01 മുതല്‍ 143 പേര്‍ക്ക് മാസം തോറും 5000 രൂപ വീതം മരണം വരെ ‘കൈനീട്ടം’ നല്‍കുന്നതിലേക്കു എത്തി നില്‍ക്കുകയാണ്. ഇന്ത്യയിലെ ഒരു ഭാഷയിലും ഇതര സംഘടനകള്‍ ഇത്രയും വലിയൊരു സഹായം ചെയ്യുന്നതായി അറിവില്ല. സാമ്ബത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കും വളരെ മുതിര്‍ന്നവര്‍ക്കും പ്രവേശന ഫീസ് പൂര്‍ണമായും ഒഴിവാക്കി ‘അമ്മ’യില്‍ ഹോണററി അംഗത്വം നല്‍കുന്നതിനോടൊപ്പം കൈനീട്ടം അനുവദിക്കുകയും ചെയ്തു വരുന്നു.

3 ലക്ഷം ഇന്‍ഷുറന്‍സ് കമ്ബനിയും 2 ലക്ഷം- ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാന പ്രകാരവും ആകെ 5 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് (പ്രധാനപ്പെട്ട ഇന്ത്യയിലെ ആശുപത്രികളില്‍ – ക്യാഷ് ലെസ്സ് സംവിധാനം) പദ്ധതി വര്‍ഷങ്ങളായി നടപ്പില്‍ വന്നിട്ട്. ഇതിനു പുറമെ, 10 ലക്ഷം രൂപയുടെ അപകട-മരണ ഇന്‍ഷുറന്‍സ് നല്‍കുന്നുമുണ്ട്. കൂടാതെ, അപകടത്തില്‍ പെട്ട് വിശ്രമകാലയളവില്‍ ആഴ്ച തോറും 1500 രൂപ വീതം ഇന്‍ഷുറന്‍സ് കമ്ബനിയില്‍ നിന്നും സാമ്ബത്തിക സഹായം നല്‍കുന്നു. ഇതിനാവശ്യമായ അംഗങ്ങളുടെ പ്രീമിയം പൂര്‍ണമായും ‘അമ്മ’യാണ് അടക്കുന്നത്. സിനിമ മേഖലയിലെ പലര്‍ക്കും (മറ്റു അസോസിയേഷനില്‍ ഉള്ളവര്‍ക്ക് /സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മറ്റു മേഖലയില്‍ ഉള്ളവര്‍ക്കും) സമയാ സമയങ്ങളില്‍ ‘അമ്മ’ ചികില്‍സാ സഹായം ചെയ്തു വരുന്നു.

പ്രകൃതി ദുരന്ത സാഹചര്യങ്ങള്‍ വന്നപ്പോള്‍ എല്ലാം, സര്‍ക്കാറിനോടൊപ്പം കൈകോര്‍ത്തു ‘അമ്മ’ ഷോ നടത്തി സാമ്ബത്തിക സമാഹരണം നടത്തിക്കൊടുക്കയും, ഒപ്പം ‘അമ്മ’യുടെ നീക്കിയിരിപ്പില്‍ നിന്നും സാമ്ബത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കാല കാലങ്ങളില്‍ ഉണ്ടായിട്ടുള്ള സര്‍ക്കാരുകളെ സഹായിക്കേണ്ട സന്നിഗ്ധ ഘട്ടങ്ങളിലെല്ലാം ‘അമ്മ’ എപ്പോഴും കൂടെ നിന്നിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധം, ലാത്തൂരില്‍ ഭൂമികുലുക്കം -ഉണ്ടായ സമയം, സുനാമി പുനരുദ്ധാരണവേള എന്നിവയെല്ലാം ഇതില്‍ ചിലതു മാത്രം. സദുദ്ദേശപരമായതും സമൂഹത്തില്‍ ശ്രദ്ധിക്കേണ്ടതുമായ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ആവശ്യപ്പെടുന്ന ‘അമ്മ’ അംഗങ്ങളെല്ലാം വേതനം ഒന്നും തന്നെ വാങ്ങാതെ സഹകരിക്കുന്നുണ്ട്.

പരേതനായ ശ്രീ. കൊച്ചിന്‍ ഹനീഫയുടെ 2 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത് ‘അമ്മ’ യാണ്. മരണാന്തരം അംഗങ്ങളുടെ മക്കള്‍ വിദ്യാഭ്യാസം തുടരുന്നുണ്ടെങ്കില്‍ 1 ലക്ഷം രൂപ അത്യാവശ്യ സാമ്ബത്തിക സഹായം നല്‍കി സഹായിക്കുന്നു. ‘അമ്മ വീട്’ എന്ന പദ്ധതിയിലൂടെ സമൂഹത്തിലെ തീര്‍ത്തും നിര്‍ധനരായവര്‍ക്കു 5 ലക്ഷം രൂപയുടെ വീട് വെച്ച്‌ കൊടുക്കുന്നു. കേരളത്തിന്റെ വിവിധയിടങ്ങളില്‍ 6 ‘ അമ്മ വീടുകള്‍ ‘ പൂര്‍ത്തീകരിക്കുന്നു, ഒരെണ്ണത്തിന്റെ താക്കോല്‍ ദാനം കഴിഞ്ഞു. 6 എണ്ണം പണിപ്പുരയില്‍ ആണ്.

‘മാധ്യമ’വും ‘അമ്മ’യും കൈകോര്‍ക്കുന്ന ഒരു കാരുണ്യ പ്രവര്‍ത്തിയാണ് ‘അക്ഷര വീട്’. മലയാള അക്ഷരങ്ങളെ പ്രതിനിധാനം ചെയ്തു 51 പേര്‍ക്ക് വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിക്കുകയും എന്നാല്‍ കേറി കിടക്കാന്‍ ഒരു കൂര പോലും ഇല്ലാത്തവരെ തിരഞ്ഞെടുത്തു വീട് നിര്‍മ്മിച്ചു കൊടുക്കുന്നു. ചിലര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്തു ഭൂമി വിലക്ക് വാങ്ങി, വീട് വെച്ച്‌ കൊടുക്കുകയുണ്ടായി. 3 എണ്ണം താക്കോല്‍ ദാനം കഴിഞ്ഞു, 13 എണ്ണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അടുത്ത 10 എണ്ണം പണി തുടങ്ങുവാന്‍ പോകുന്നു. പത്മശ്രീ. ജി. ശങ്കറിന്റെ രൂപ കല്‍പനയില്‍ ആണ് സ്‌നേഹത്തിന്റെ 51 സൗധങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ പണിയുന്നത്.

തെരുവുകളില്‍ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെയും അസുഖ ബാധിതരേയും കണ്ടെത്തി അവരെ ശുചിയാക്കി ആശുപത്രികളില്‍ എത്തിച്ചു ചികില്‍സ നല്‍കുന്ന തെരുവോരം മുരുകന് തന്റെ സല്‍ക്കര്‍മത്തിനു സഹായകമാകുന്ന രീതിയില്‍ ‘അമ്മ’ ശുചിമുറി അടക്കമുള്ള ആധുനിക സൗകര്യത്തോടു കൂടിയ ഒരു ആംബുലന്‍സ് വാങ്ങി നല്‍കി.

ഈയൊരു യാത്രയില്‍ നമുക്കൊന്നിക്കാം…. നിങ്ങളുടെ പ്രാര്‍ത്ഥന മാത്രം മതി, ഞങ്ങള്‍ പ്രവര്‍ത്തിച്ചോളാം… ലാഭേച്ഛ കൂടാതെ…

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top