×

അമിത് ഷാ കാണ്ടാമൃഗം; സിപിഐ എറണാകുളം ജില്ല സെക്രട്ടറി വട്ടു പിടിച്ചവനാണെന്നും – മന്ത്രി എം.എം മണി

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ അധിക്ഷേപിച്ച്‌ മന്ത്രി എംഎം മണി. കാണ്ടാമൃഗം പോലെയിരിക്കുന്ന അമിത് ഷാ മനുഷ്യല്ലെന്നും കള്ളനും അഴിമതിക്കാരനുമാണെന്നും എം എം മണി പറഞ്ഞു. വെള്ളനാട് ഡിവൈഎഫ്‌ഐ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വായി നോക്കിയാണ്. ലോക് സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനാണ് കേന്ദ്ര ശ്രമം. കോണ്‍ഗ്രസുകാര്‍ പുട്ടു വിഴുങ്ങിയിരിക്കുകയാണ്. പിണറായി സര്‍ക്കാരും പോകുമല്ലോ എന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്.

സിപിഐ എറണാകുളം ജില്ല സെക്രട്ടറി വട്ടു പിടിച്ചവനാണെന്നും മണി ആക്ഷേപിച്ചു. ഇയാളെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ ഓക്കാനം വരുമെന്നും മണി പറഞ്ഞു. അഭിമന്യുവിന്റെ കൊലയെപ്പറ്റി പി രാജു പറഞ്ഞ അഭിപ്രായം കാനം തിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top