×

മണമുള്ളതെല്ലാം മദ്യമല്ല, രക്തം പരിശോധിച്ച്‌ മദ്യത്തിന്റെ അളവ് കണ്ടെത്തണ- ജസ്റ്റിസ് പി ഉബൈദ്.

കൊച്ചി: മദ്യം മദ്യമാകുന്നതിന് മണം മാത്രം പോര ശാസ്ത്രീയമായി തെളിയിക്കുകയും കൂടിവേണമെന്ന് ഹൈക്കോടതി. പൊതുസ്ഥലത്ത് മദ്യം കഴിച്ചതിന് വ്യക്തികള്‍ക്കെതിരെ കേസെടുക്കുന്നത് ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കുകയും വേണം.അബ്കാരി നിയമപ്രകാരം കേസെടുക്കണമെങ്കില്‍ പ്രതി കഴിച്ചതും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതും മദ്യമാണെന്ന് തെളിയിക്കാന്‍ കഴിയണമെന്നും ജസ്റ്റിസ് പി ഉബൈദ്.

മദ്യത്തിന്റെ മണമുണ്ടാകുന്നത് എല്ലായ്‌പ്പോഴും മദ്യം കഴിച്ചിട്ടാവണമെന്നില്ല. മണവും രുചിയും പരിശോധിച്ച ഉദ്യോഗസ്ഥരുടെ മൊഴി പ്രോസിക്യൂഷന്‍ ആധാരമാക്കുകയും ആല്‍കോ മീറ്റര്‍ പരിശോധനാഫലം ഇല്ലാതിരിക്കുകയും ചെയ്താല്‍ ആശുപത്രിയിലെത്തിച്ച്‌ രക്തം പരിശോധിച്ച്‌ മദ്യത്തിന്റെ അളവ് കണ്ടെത്തണമെന്നും കോടതി നിരീക്ഷിച്ചു.

വൈക്കം സ്വദേശി എം കെ മുകേഷിന്റെ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമക്കിയത്. വൈക്കം താലൂക്ക് ആശുപത്രിക്ക് മുന്നിലുള്ള റോഡരികില്‍ നിന്ന് മദ്യപിച്ചുവെന്ന് ആരോപിച്ച്‌ ഇയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് ശേഷം ആല്‍കോ മീറ്റര്‍ പരിശോധനയില്‍ 100 മില്ലീ ലിറ്റര്‍ ശ്വാസത്തില്‍ 12777.3 മില്ലി ഗ്രാം എന്ന റീഡിങാണ് കാണിച്ചത്. യന്ത്രത്തകരാറാണെന്ന് പറഞ്ഞ പൊലീസ് ഡോക്ടറുടെ സര്‍ട്ടിറിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മദ്യത്തിന്റെ മണം തിരിച്ചറിഞ്ഞ് ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റായിരുന്നു കേസിന് അടിസ്ഥാനം. എന്നാല്‍ ഇത്തരത്തില്‍ മദ്യത്തിന്റെ മണം മാത്രം അടിസ്ഥാനമാക്കി കേസെടുക്കരുതെന്ന് മുന്‍പും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top