×

‘മോദിയെ ഒന്നു കെട്ടിപ്പിടിക്കാന്‍ രാഹുല്‍ കാത്തിരുന്നത് മാസങ്ങള്‍’-ആലിംഗനം യാദൃശ്ചികമല്ല, മുന്‍കൂട്ടിതയ്യാറാക്കിയതെന്ന്

സഭയെ ഒന്നടങ്കം ഞെട്ടിച്ച ആ കെട്ടിപ്പിടുത്തം മാസങ്ങളെടുത്ത് തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് ശേഷമാണ് പ്രസംഗം അവസാനിപ്പിച്ച്‌ രാഹുല്‍ ഗാന്ധി ട്രഷറി ബെഞ്ചിലേക്ക് നടന്നുചെന്ന് മോദിയെ കെട്ടിപ്പിടിച്ചത്.

ഈ നീക്കം മൂന്നു മാസങ്ങളോളം എടുത്ത് തയ്യാറാക്കി ആഴ്ചകളോളം നീണ്ട ആലോചനയ്ക്കും ശേഷമാണ് രാഹുല്‍ ഗാന്ധി നടപ്പിലാക്കിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു മാസങ്ങള്‍ക്ക് മുമ്ബ് രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും നരേന്ദ്രമോദി ശക്തമായി വിമര്‍ശിച്ചിരുന്നു. അന്നുമുതല്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തില്‍ മോദിക്ക് ശക്തമായി മറുപടി നല്‍കണമെന്ന രാഹുലിന്റെ ആലോചനയാണ് കെട്ടിപ്പിടിത്തത്തില്‍ കലാശിച്ചത്. മോദിയും താനും രണ്ട് തരത്തിലുള്ള രാഷ്ട്രീയത്തിന്റെ മുഖങ്ങളാണെന്ന് സ്ഥാപിക്കാനുതകുന്ന നീക്കമാണ് രാഹുല്‍ തയ്യാറാക്കിയത്. മോദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മുഖമാകുമ്ബോള്‍ സ്‌നേഹത്തിന്റെ മുഖമാണ് താനെന്ന് സ്ഥാപിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിന്റെ ശബ്ദമാകാനും മോദിക്ക് എതിരെ നില്‍ക്കാന്‍ കഴിയുന്ന നേതാവ് എന്ന നിലയിലേക്ക് ഉയരാനും ഈ പ്രകടനം രാഹുലിനെ സഹായിച്ചെന്ന് വിദ്ഗധര്‍ പറയുന്നു. നീക്കം വിജയകരമായെന്നാണ് കോണ്‍ഗ്രസിന്റെ പ്രാചാരണ സംഘം വിലയിരുത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top