×

പ്രണബ്​ മുഖര്‍ജി ആര്‍.എസ്.എസി​െന്‍റ ക്ഷണം ജൂണ്‍ ഏഴിന് സ്വീകരിച്ചതില്‍ തെറ്റില്ല: ശിവ സേന

ന്യൂഡല്‍ഹി: ആര്‍.എസ്​.സി​​​െന്‍റ നാഗ്​പൂരിലെ പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിച്ച മുന്‍ രാഷ്​ട്രപതി പ്രണബ്​ മുഖര്‍ജിയോട്​ നീരസമില്ലെന്ന്​ ശിവസേന. ഇതു സംബന്ധിച്ച്‌​ ഒരു വിവാദങ്ങള്‍ക്കും ഇല്ലെന്നും ശിവസേന വ്യക്​തമാക്കി. ആര്‍.എസ്.എസി​​​െന്‍റ പ്രത്യയശാസ്ത്രത്തോട് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഇതൊരു ദേശീയ സംഘടനയാണ്. അവര്‍ മുന്‍ രാഷ്ട്രപതിയെ ക്ഷണിച്ചാല്‍ അതില്‍ വിവാദമുണ്ടാക്കാന്‍ പാടില്ല -ശിവസേന വക്താവ് സഞ്ജയ് റൗട്ട് അഭിപ്രായപ്പെട്ടു.

സമൂഹത്തി​​​െന്‍റ ക്ഷേമത്തിന്​ ആര്‍.എസ്.എസും സംഭാവന ചെയ്തിട്ടു​െണ്ടന്നും അതിനാല്‍ വിവാദങ്ങള്‍ക്ക്​ യാതൊരു അര്‍ഥവുമില്ലെന്നും റൗട്ട്​ കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന്​ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും സി. കെ. ജാഫര്‍ ഷെരീഫും പ്രണാബ് മുഖര്‍ജിക്ക് കത്തെഴുതിയിരുന്നു. ഇതിനു പിറകെയാണ്​ ശിവസേന നിലപാട്​ വ്യക്​തമാക്കിയത്​.

കോണ്‍ഗ്രസ്​ നേതാവ്​ പി.ചിദംബരം ആര്‍.എസ്.എസി​​​െന്‍റ പ്രത്യയശാസ്ത്രത്തിലുള്ള തെറ്റുകളെ ചൂണ്മടിക്കാണനിക്കാന്‍ ഇൗ അവസരം ഉപയോഗപ്പെടുത്തണമെന്ന്​ പ്രണബ്​ മുഖര്‍ജിയോട്​ ആവശ്യപ്പെട്ടിരുന്നു.

നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്​ഥാനത്ത്​ ജൂണ്‍ ഏഴിന് നടക്കുന്ന മൂന്നാം വാര്‍ഷ സംഘ ശിക്ഷാ വര്‍ഗ (എസ്.എസ്.വി ) യോഗത്തിലേക്കാണ്​ മുന്‍ രാഷ്​ട്രപതിക്ക്​ ക്ഷണമുള്ളത്​.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top