×

ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ്

കൊച്ചി: ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. ജസ്റ്റിസ് ആന്റണി ഡൊമനിക് ഇന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസാണ് ഋഷികേശ് റോയ്. റോയിയെ കേരള ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് ജനുവരിയിലാണ് ശുപാര്‍ശ വന്നത്. 1982 ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ക്യാംപസ് ലോ സെന്ററില്‍ നിന്നാണ് നിന്നാണ് അദ്ദേഹം നിയമത്തില്‍ ബിരുദം നേടിയത്. 2004ല്‍ ഗുവഹത്തി ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായും തുടര്‍ന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകനായും ജോലി ചെയ്തു. 2006 ല്‍ അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top